22 January 2026, Thursday

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കോടികളുടെ സ്വര്‍ണ്ണം പിടികൂടി

Janayugom Webdesk
കണ്ണൂര്‍
June 20, 2023 6:01 pm

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 1.6 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മൂന്നു പേരില്‍ നിന്നായാണ് സ്വര്‍ണ്ണം പിടികൂടിയത്. അഴിയൂര്‍ കുഞ്ഞിപ്പറമ്പത്ത് ഫൈസല്‍, നരിക്കുനിയിലെ ഉനൈസ് ഹസ്സന്‍, കാസര്‍കോട് എരിയാട് അബ്ദുല്‍ അസീസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഡിആര്‍ഐ ആണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം ശരീരത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. ശരീര പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണവും പ്രതികളെയും കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.

eng­lish sum­ma­ry; Gold worth crores seized from Kan­nur airport

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.