22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 19, 2024
December 18, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 10, 2024

കിങ് കോലി പ്രതിവര്‍ഷം സമ്പാദിക്കുന്നത് 1000 കോടിക്ക് മുകളില്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 20, 2023 6:47 pm

ഇന്ത്യയുടെ സൂപ്പര്‍താരം വിരാട് കോലിയുടെ പ്രതിവര്‍ഷ വരുമാനം ആയിരം കോടിക്ക് മുകളില്‍. താരത്തിന് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്നത് 8.9 കോടി രൂപയാണ്. ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ നിന്നും ബിസിസിഐ കരാറില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തിനും പുറമെ പരസ്യങ്ങളില്‍ നിന്നും വിവിധ ബ്രാൻഡുകളുടെ അംബാസഡറായും കോലിയിലേക്ക് കോടികള്‍ ഒഴുകിയെത്തുന്നു. സോഷ്യല്‍ ട്രേഡിങ് പ്ലാറ്റ്ഫോമായ സ്റ്റോക്ക്‌ഗ്രോയാണ് കോലിയുടെ ആസ്തിയുടെ വിശദ വിവരങ്ങള്‍ സമാഹരിച്ച്‌ പുറത്തുവിട്ടത്. ബിസിസിഐയുടെ എ ഗ്രേഡ് കരാറാണ് കോലിക്കുള്ളത്. ഇത് വഴി പ്രതിവര്‍ഷം ഏഴു കോടി രൂപ കോലി സമ്പാദിക്കുന്നു. കൂടാതെ ഒരു ടെസ്റ്റ് മാച്ചില്‍ ഫീയായി 15 ലക്ഷവും, ഏകദിനത്തില്‍ ആറ് ലക്ഷവും ടി20യില്‍ മൂന്നുലക്ഷവും പ്രതിഫലമായി ലഭിക്കും. ആര്‍സിബി പ്രതിവര്‍ഷം 15 കോടി രൂപയാണ് ഐപിഎല്ലില്‍ പ്രതിഫലമായി നല്‍കുന്നത്.

18ലധികം ബ്രാൻഡുകളുടെ അംബാസഡറായ കോലി ഒരു പരസ്യം ചിത്രീകരിക്കുന്നതിന് പ്രതിവർഷം 7.50 മുതൽ 10 കോടി വരെ ഈടാക്കുന്നു. ബോളിവുഡും ഇന്ത്യന്‍ കായികരംഗവും കണക്കിലെടുത്താല്‍ ഇത് ഏറ്റവും ഉയര്‍ന്ന തുകയാണ്. അത്തരം ബ്രാൻഡ് പരസ്യങ്ങളില്‍ നിന്ന് ഏകദേശം 175 കോടി രൂപ പ്രതിവര്‍ഷം ലഭിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമില്‍ 252 ദശലക്ഷം ഫോളോവേഴ്സുള്ള കോലി ഓരോ സ്‌പോണ്‍സേര്‍ഡ് പോസ്റ്റിനും 8.9 കോടി ഈടാക്കുന്നു ട്വിറ്ററിലെ ഓരോ പോസ്റ്റിനും രണ്ടരകോടിയാണ് ലഭിക്കുക. 

കൂടാതെ വണ്‍ എട്ട് കമ്യുണ്‍ റെസ്റ്റോറന്റ്, ഡൈനിങ് ബാര്‍ ആന്റ് റെസ്റ്റോറന്റായ ന്യുവ തുടങ്ങി അഞ്ച് സ്റ്റാര്‍ട്ടപ്പുകളും ആഡംബര വസ്ത്ര ബ്രാൻഡായ വണ്‍ 8 എന്നിവയും കുട്ടികളുടെ ബ്രാൻഡായ സ്റ്റെപാത്തലനും കോലിയുടെ ഉടമസ്ഥതയിലാണ്. ബ്ലൂ ട്രൈബ്, യൂണിവേഴ്സൽ സ്‌പോർട്‌സ്ബിസ്, എം‌പി‌എൽ, സ്‌പോർട്‌സ് കോൺവോ എന്നിവ ഉൾപ്പെടുന്ന ഏഴ് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടാതെ എഫ്സി ഗോവ, ഒരു ടെന്നീസ് ടീം, പ്രൊ റെ‌സ്ലിങ് ടീം എന്നിവയിലും കിങ് കോലിക്ക് ഉടമസ്ഥതയുണ്ട്. 

Eng­lish Sum­ma­ry: King Kohli earns more than 1000 crores annually
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.