വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ വിദ്യ കസ്റ്റഡിയില്‍.കോഴിക്കോട് മേപ്പയൂരില്‍ കുട്ടോത്ത് നിന്നാണ് വിദ്യയെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത്. നാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ഏഴാം തിയതിയാണ് വിദ്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.
എസ്എഫ്ഐ മുൻ നേതാവുകൂടിയായ കെ വിദ്യ കുറ്റക്കാരിയാണെന്ന് കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിദ്യ സമർപ്പിച്ച പ്രവൃത്തിപരിചയ രേഖയിലെ ഒപ്പും മുദ്രയും വ്യാജമാണെന്ന റിപ്പോർട്ട് ഇന്നലെ സമര്‍പ്പിക്കുകയും ചെയ്തു. അട്ടപ്പാടി ഗവ. കോളജിൽ 16ന് പരിശോധന നടത്തിയ സംഘമാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറിയത്.
ഹൈക്കോടതി വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയതിനിടെയാണ് പൊലീസ് വിദ്യയെ പിടികൂടുന്നത്. അറസ്റ്റ് മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായശേഷമേ ഉണ്ടാകുവെന്നായിരുന്നു പ്രചാരണം. വിദ്യയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തില്‍ പൊലീസ് മെല്ലെപ്പോക്ക് തുടരുന്നുവെന്നായിരുന്നു പ്രതിപക്ഷം ഉള്‍പ്പെടെ ആരോപിച്ചത്.
Updating.…
English Summary:fake certificate case; K Vidya in custody
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.