മാട്ടുപ്പെട്ടി എക്കോപോയിന്റിൽ കഴിഞ്ഞദിവസം രാത്രിയെത്തിയ പടയപ്പയെന്ന കാട്ടാന പെട്ടിക്കടകൾ തകർത്തു.
രാത്രി ഒൻപത് മണിയോടെ എത്തിയ കാട്ടാന കടകൾ തകർത്ത് വില്പനക്ക് വെച്ചിരുന്ന ഭക്ഷണ സാധനങ്ങൾ അകത്താക്കിയാണ് കാടുകയറിയത്. ഒരുമാസത്തിനിടെ രണ്ടാമത്തെ പ്രാവശ്യമാണ് വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന എക്കോ പോയിന്റിൽ പടയപ്പയടക്കം ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം മുറിവാലനെന്ന് വിളിപ്പേരുള്ള കാട്ടാന ഇറങ്ങി വഹനങ്ങൾ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പടയപ്പ മേഖലയിൽ ഇറങ്ങിയത്.
ആനയെ കാടു കയറ്റാൻ വ്യാപാരികൾ ശ്രമിച്ചെങ്കിലും റോഡിൽ നിലയുറപ്പിച്ച ആന ഭക്ഷണ സാധനങ്ങൾ മുഴുവൻ അകത്താക്കി പതിയെയാണ് മടങ്ങിയത്.
ഈ സമയം അത്രയും റോഡിൽ ഗതാഗത തടസ്സം നേരിടുകയും ചെയ്തു. എക്കോ പോയിന്റിലെ വഴിയോരങ്ങളിൽ നൂറിലധികം പെട്ടി കടകളാണ് ഉള്ളത്. കടകളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ സംരക്ഷിക്കുവാൻ ചില വ്യാപാരികൾ കടയിൽ തന്നെ രാത്രികാലങ്ങളിൽ കിടക്കുകയാണ്.
English Summary: Hungry for Padayapa: The box stores in Matupeti have been emptied
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.