31 December 2025, Wednesday

Related news

December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025

മോസ്കിന് തീയിട്ട നാലുപേര്‍ അറസ്റ്റില്‍

Janayugom Webdesk
ജയ്‌പൂര്‍
June 22, 2023 9:35 pm

രാജസ്ഥാനിലെ അൽവാറിലെ ബഹദൂർപൂരില്‍ മുസ്ലിം പള്ളിക്ക് തീയിട്ട സംഭവത്തിൽ നാല് പേര്‍ അറസ്റ്റില്‍. പ്രതികളിൽ അൽവാറിലെ പ്രധാന ബിജെപി നേതാവും ഉള്‍പ്പെടുന്നു.
സംഭവത്തില്‍ 50 പ്രദേശവാസികൾക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളിലൊരാളായ രമൺ ഗുലാത്തി ബിജെപിയുടെ അൽവാർ ഡിവിഷന്റെ മുൻ ഉപജില്ലാ തലവൻ കൂടിയാണ്. രമണും അനുയായികളും ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ട് മോസ്കിനുനേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. ഉപയോഗിക്കാതെ കിടന്ന മസ്ജിദില്‍ അടുത്തിടെയാണ് നാട്ടുകാര്‍ പ്രാർത്ഥന പുനരാരംഭിച്ചത്. കഴിഞ്ഞ 20ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ജനക്കൂട്ടം മസ്ജിദ് പരിസരത്ത് തടിച്ചുകൂടുകയും പള്ളിക്ക് തീയിടുകയുമായിരുന്നു.

eng­lish summary;Four peo­ple who set the mosque on fire were arrested

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.