പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ജോ ബെെഡനും പങ്കെടുക്കുന്ന പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തര്‍ക്ക് മോഡിയോട് ചോദിക്കാന്‍ കഴിയുന്നത് രണ്ട് ചോദ്യങ്ങള്‍ മാത്രം. 2014ൽ പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയിൽ ഒരു പത്രസമ്മേളനം പോലും മോഡി അഭിസംബോധന ചെയ്തിട്ടില്ല. 2019 മേയിൽ അദ്ദേഹം ഒരു പത്രസമ്മേളനത്തിൽ പങ്കെടുത്തെങ്കിലും ചോദ്യങ്ങളോട് പ്രതികരിച്ചില്ല. വിദേശ സന്ദർശനങ്ങളിൽ ഇടയ്ക്കിടെയുള്ള അഭിമുഖങ്ങൾ ഒഴികെ പത്രസമ്മേളനങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. മോഡിയും ബൈഡനും സംയുക്ത പത്രസമ്മേളനം നടത്തണമെന്ന വൈറ്റ് ഹൗസിന്റെ നിർദേശത്തെ ഇന്ത്യൻ അധികൃതർ ആദ്യം എതിർത്തിരുന്നുവെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മാധ്യമങ്ങൾക്ക് മുമ്പാകെ സംയുക്ത പ്രസ്താവനകൾ നടത്താൻ ഇന്ത്യയില്‍ നിന്ന് സമ്മര്‍ദം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഡിയുടെ സന്ദർശനത്തിന്റെ തലേദിവസം മാത്രമാണ്, ഇന്ത്യൻ ഉദ്യോഗസ്ഥർ പത്രസമ്മേളനത്തിന് സമ്മതിച്ചത്. വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തിന്റെ ഫോർമാറ്റിൽ യുഎസ് മാധ്യമങ്ങളിൽ നിന്നുള്ള ഒരു ചോദ്യവും ഒരു ഇന്ത്യൻ പത്രപ്രവർത്തകന്റെ ഒരു ചോദ്യവും മാത്രമേ അനുവദിക്കൂ. പ്രധാനമന്ത്രിയെന്ന നിലയിൽ ആറ് തവണ യുഎസ് സന്ദർശിച്ചിട്ടുണ്ടെങ്കിലും മോഡിയുടെ ഇത്തവണത്തെ യാത്ര സ്റ്റേറ്റ് സന്ദര്‍ശനമാണ്. അതേസമയം, മോഡി നടത്തുന്ന വാര്‍ത്താ സമ്മേളനം വലിയ സംഭവമാണെന്നാണ് വെെറ്റ് ഹൗസ് വിശേഷിപ്പിച്ചത്. യുഎസ് സന്ദർശനത്തിനെത്തിയ മോഡി, വാർത്താസമ്മേളനം നടത്തുന്നത് വലിയ കാര്യമാണെന്ന് മനസിലാക്കുന്നുവെന്ന് വെെറ്റ് ഹൗസ് സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
english summary; Modi’s press conference in US: Permission for two questions only
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.