24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024

ഇന്ത്യയില്‍ യാതൊരു തരത്തിലുമുള്ള വിവേചനം ഇല്ലെന്ന് നരേന്ദ്രമോഡി

Janayugom Webdesk
ന്യൂഡല്‍ഹി
June 23, 2023 10:47 am

രാജ്യത്ത് എല്ലാവരും ജനാധിപത്യം അനുവഭിക്കുന്നുണ്ടെന്നും, ഇവിടെ ജാതി, മതം ലിംഗഭേദം എന്നിവയുടെ പേരില്‍ യാതൊരു വിവേചനവും നിലനില്‍ക്കുന്നില്ലെെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

യുഎസ് പ്രസിനഡന്‍റ് ജോ ബൈഡനൊപ്പം വൈറ്റ് ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തിലായിരുന്നു മോഡി അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്താനും അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും, സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കാനും തയ്യാറായെന്ന മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലും യുഎസ്ലും ജനാധിപത്യം അവരുടെ രക്തത്തിലുള്ളതാണ്. അവ ഭരണഘടനയില്‍ ഉറപ്പ് നല്‍കുന്നതാണ്.ജനങ്ങള്‍ ജനാധിപത്യ രാജ്യമാണെന്ന് നിങ്ങള്‍ അംഗീകരിച്ചാല്‍ വിവേചനത്തെ കുറിച്ച് ഒരു ചോദ്യവുമുണ്ടാകില്ല പ്രധാനമന്ത്രി മോഡി പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് മനുഷ്യാവകാശപ്രശ്നങ്ങള്‍ ഉന്നയിക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിലെ 75 സെനറ്റര്‍മാരും, ജനപ്രതിനിധിസഭയിലെ അംഗങ്ങളും ബൈഡനോട് ആവശ്യപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

മോഡിയുടെ വലതുപക്ഷ സര്‍ക്കാരിന് കീഴില്‍ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഭരണകൂടം കണ്ണടച്ചതായി അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മോഡിയുടെ യുഎസ് കോണ്‍ഗ്രസിലെ പ്രസംഗം രണ്ട് എംപിമാര്‍ ബഹിഷ്കരിച്ചിരുന്നു 

Eng­lish Summary:
Naren­dra Modi that there is no dis­crim­i­na­tion at any lev­el in India

You may also like this video:

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.