25 December 2025, Thursday

Related news

December 23, 2025
December 22, 2025
December 22, 2025
December 22, 2025
December 22, 2025
December 20, 2025
December 19, 2025
December 19, 2025
December 16, 2025
December 16, 2025

യുവതി വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയില്‍; ഭർത്താവ് കസ്റ്റഡിയിൽ, ദുരൂഹത

Janayugom Webdesk
തിരുവനന്തപുരം
June 23, 2023 6:09 pm

ശുചിമുറിയിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടമൺകടവ് സ്വദേശി വിദ്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് സ്‌കൂൾ വിട്ടുവന്ന മകനാണ് വീട്ടിലെ ശുചിമുറിയിൽ വിദ്യയെ അബോധാവസ്ഥയിൽ കണ്ടത്.

ഇതിനു പിന്നാലെ വിദ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ഇക്കാര്യം വിദ്യയുടെ പിതാവാണ് പൊലീസിനെ അറിയിക്കുന്നത്. മൂന്ന് മാസം മുമ്പായിരുന്നു ഇവിടെ പ്രശാന്തും വിദ്യയും രണ്ടും മക്കളും വാടകക്ക് താമസമാരംഭിച്ചത്.

സംഭവത്തിൽ വിദ്യയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോ​ദ്യം ചെ​യ്തുവരികയാണ്. വിദ്യയുടെ മരണത്തിൽ ബ​ന്ധു​ക്ക​ൾ സം​ശ​യ​മു​ന്ന​യി​ച്ച​തി​നെ​തു​ട​ർ​ന്നാണ് പ്രശാന്തിനെ പൊലീസ് പിടികൂടിയത്. പ്രശാന്തും വിദ്യയും തമ്മിൽ ചില പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായും വിവരമുണ്ട്. ഇക്കാര്യവും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. 10 വ​ർ​ഷം മു​മ്പാ​ണ് വി​ദ്യ​യും പ്ര​ശാ​ന്തും പ്രണയിച്ചു വിവാഹിതരായത്.

eng­lish sum­ma­ry; The woman was found dead in the bath­room of the house; Hus­band in custody

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.