21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 17, 2025
April 15, 2025
March 7, 2025
February 17, 2025
February 6, 2025
January 8, 2025
December 18, 2024
December 4, 2024
November 15, 2024

വിദ്യാര്‍ത്ഥിയെ ബസില്‍ നിന്ന് കഴുത്തിന് പിടിച്ചുതള്ളി വെളിയിലാക്കി കണ്ടക്ടര്‍; കണ്ടക്ടര്‍ ഇങ്ങനെ ചെയ്യുന്നത് പതിവെന്ന് യാത്രക്കാര്‍

Janayugom Webdesk
പാലാ
June 23, 2023 9:29 pm

സ്വകാര്യബസ് കണ്ടക്ടർ സ്‌കൂൾ വിദ്യാർത്ഥിയെ ബസിൽ നിന്ന് തള്ളിയിട്ടതായി പരാതി. വിദ്യാർത്ഥിയുടെ വലതുകൈക്ക് സാരമായി പരുക്കേറ്റു. കടനാട് ഒറ്റപ്ലാക്കൽ ജെയ്‌സിയുടെ മകൻ ആൻജോയാണ് (13) കണ്ടക്ടറുടെ ക്രൂരതക്ക് ഇരയായത്. ഇന്ന് രാവിലെ പാലാ ടൗൺ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. 

മുത്തോലി ടെക്‌നിക്കൽ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആൻജോ. കടനാട് നിന്നും രാവിലെ 7.10നുള്ള കാവുംകണ്ടം- കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന മാറാനാത്ത ബസിലാണ് ആൻജോ സ്‌കൂളിൽ പോയിരുന്നത്. കഴിഞ്ഞ 16ന് യൂണിഫോമും കൺസഷൻ കാർഡും ഇല്ലാത്തതിനാൽ കൺസഷൻ തരാൻ കഴിയില്ലെന്ന് അറിയിച്ച് കണ്ടക്ടർ കുട്ടിയെ സ്‌കൂളിൽ നിന്നും നാല് കിലോമീറ്റർ അകലെ പാലാ ടൗണിൽ ഇറക്കി വിട്ടിരുന്നു. എന്നാൽ ക്ലാസ് ആരംഭിച്ച സമയമായതിനാൽ യൂണിഫോമും കാർഡുകളും ലഭിച്ചിട്ടില്ലെന്ന് കുട്ടി അറിയിച്ചെങ്കിലും കണ്ടക്ടർ വഴങ്ങിയില്ല. കൺസഷൻ ലഭിക്കാൻ ചില ചിട്ടയും നിയമങ്ങളും ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ പാതിവഴിയിൽ ഇറക്കിവിടുകയായിരുന്നു. 

തുടർന്ന് ഇന്ന് ഇതേ ബസിൽ യാത്രചെയ്യവേയാണ് കണ്ടക്ടർ ദേഷ്യപ്പെടുകയും ബസിൽ നിന്ന് തള്ളിയിടുകയും ചെയ്തത്. സ്‌കൂൾ ഐഡി കാർഡ് കാണിച്ചിട്ടും കണ്ടക്ടർ കൺസഷൻ അനുവദിക്കാതെ കഴുത്തിന് പിടിച്ച് തള്ളുകയായിരുന്നെന്ന് ആൻജോ പറയുന്നു. തുടർന്ന് പാലായിൽ നിന്ന് മറ്റൊരു ബസിൽ കയറി സ്‌കൂളിലെത്തുകയും വിവരം സ്‌കൂൾ അധികൃതരെ ധരിപ്പിക്കുകയുമായിരുന്നു. കൈക്ക് നീര് കണ്ടതിനെ തുടർന്ന് അധ്യാപകർ ആൻജോയെ പാലാ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് സ്‌കൂൾ അധികൃതർ കിടങ്ങൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികളോടും യാത്രക്കാരോടും കണ്ടക്ടർ ദാർഷ്ട്യത്തോടെ പെരുമാറുന്നതും ഇറങ്ങാൻ താമസിക്കുന്നവരെ കഴുത്തിൽ പിടിച്ച് തള്ളുന്നതും പതിവാണെന്ന് യാത്രക്കാർ പറയുന്നു. കണ്ടക്ടറുടെ നടപടിയിൽ പാലാ പോലീസിലും ഗതാഗത- വിദ്യാഭ്യാസ വകുപ്പുകൾക്കും പരാതി നൽകിയിട്ടുണ്ട്. 

Eng­lish Sum­ma­ry: stu­dent com­plaints against bus conductor

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.