23 December 2025, Tuesday

Related news

December 21, 2025
December 18, 2025
December 3, 2025
November 30, 2025
November 29, 2025
November 28, 2025
November 17, 2025
November 6, 2025
November 4, 2025
November 3, 2025

മഹാത്മാ അയ്യൻകാളിയെ അവഹേളിച്ച സംഭവം; കേസെടുത്ത് പൊലീസ്

Janayugom Webdesk
തിരുവനന്തപുരം
June 24, 2023 10:57 am

നവോത്ഥാന നായകന്‍ മഹാത്മാ അയ്യൻകാളിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. എസ്‌സി, എസ്ടി കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി സെക്രട്ടറി വിനോജ് വേലുക്കുട്ടിയാണ് പരാതി നല്‍കിയത്.

പരാതിയില്‍ കേസെടുത്ത് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. സിറ്റി കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. നടപടിയെടുക്കാന്‍ മന്ത്രി കെ രാധാകൃഷ്ണനും നിര്‍ദേശം നല്‍കി.

അയ്യൻകാളിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പേജിനെതിരെ കുന്ദമംഗലം മുന്‍ എംഎല്‍എ യുസി രാമനും പരാതി നല്‍കിയിരുന്നു. തൃശൂര്‍ പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയത്.

സമൂഹമാധ്യമങ്ങളിലൂടെ മഹാത്മാ അ­യ്യന്‍കാളിയെ അവഹേളിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫും ആവശ്യപ്പെട്ടു. കേരളത്തിന്റെ നവോത്ഥാന പോരാട്ട നായകനായ മഹാത്മാ അയ്യന്‍കാളി നവോത്ഥാന കേ­രളത്തിന്റെ അടയാളമായി ഓ­രോ മലയാളിയും മനസിൽകൊണ്ട് നടക്കുന്ന മഹത് വ്യക്തിത്വമാണ്. അദ്ദേഹത്തെ അവഹേളിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ് ‘കുകുച’ എന്ന ഫേസ്ബുക്ക് പേജിലൂടെ നടത്തിയിട്ടുള്ളത്. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിൽ സംഘർഷങ്ങൾ ഉണ്ടാക്കുക എന്ന ഗൂഢ ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് എഐവൈഎഫ് മനസിലാക്കുന്നു. സംഭവത്തില്‍ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മു­ഖ്യമന്ത്രിക്കും ഡിജിപിക്കും പ­രാതി നൽകിയതായി സംസ്ഥാന പ്ര­സിഡന്റ് എൻ അരുണും സെ­ക്രട്ടറി ടി ടി ജിസ്‌മോനും പറഞ്ഞു.

Eng­lish Sum­ma­ry: insult­ing ayyankali police reg­is­tered case
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.