20 January 2026, Tuesday

Related news

January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026

രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തിൽ മരിച്ചു

Janayugom Webdesk
പിറവം
June 24, 2023 12:26 pm

രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ജോർജ് (51) വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് കൊല്ലത്ത് വെച്ച് അപകടം ഉണ്ടായത്. കൊല്ലം കല്ലുവാതുക്കലിൽ കെഎസ്ആർടിസി കോഴിക്കോട് സൂപ്പർ ഫാസ്റ്റുമായി രാമമംഗലം പഞ്ചായത്തിന്റെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇ പി ജോർജ് മരിച്ചു. 

പഞ്ചായത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു പ്രസിഡൻ്റ്. ഒപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവർ ഉൾപ്പടെ പഞ്ചായത്ത് ജീവനക്കാരായ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാരിപ്പള്ളി ഗവ. ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം രാമമംഗലത്ത് എത്തിക്കും.

Eng­lish Summary:Ramamangalam Pan­chay­at Pres­i­dent died in a car accident

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.