19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 8, 2024
July 11, 2024
April 26, 2024
December 15, 2023
December 13, 2023
December 6, 2023
December 3, 2023
October 9, 2023
October 4, 2023
September 28, 2023

ശബരിമല വിമാനത്താവളം സമയബന്ധിതമായി പൂർത്തിയാക്കും: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
June 24, 2023 9:30 pm

ശബരിമല വിമാനത്താവളത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ടി‘ന്റെ പുതിയ എപ്പിസോഡിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ മാതൃകയിൽ സർക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹകരണത്തോടെയാകും ശബരിമല വിമാനത്താവളവും പൂർത്തിയാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഗതാഗത മേഖലയിൽ വലിയ മാറ്റമാണുണ്ടായിരിക്കുന്നതെന്ന് റോഡ്, ജലഗതാഗത മേഖലയിലെ നവീന പദ്ധതികൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. നാട്ടിൻപുറങ്ങളിലുള്ള റോഡുകളടക്കം മികച്ച നിലവാരത്തിലെത്തിയിട്ടുണ്ട്. കൊച്ചി വാട്ടർ മെട്രോ രാജ്യത്തെ മറ്റു 40 ഓളം നഗരങ്ങളിൽ നടപ്പാക്കാൻ കഴിയുന്ന മികച്ച മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ജോൺ ബ്രിട്ടാസ് എംപിയാണ് നാം മുന്നോട്ടി‘ന്റെ അവതാരകൻ. സംസ്ഥാനത്തെ ഗതാഗത മേഖലയുടെ വികസനത്തെക്കുറിച്ചാണ് പുതിയ എപ്പിസോഡ് പ്രതിപാദിക്കുന്നത്. കിഫ്ബി ചീഫ് പ്രോജക്ട് എക്സാമിനർ എസ് ജി വിജയദാസ്, മഹാരാജാസ് കോളജ് ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. സന്തോഷ് ടി വർഗീസ്, മുതിർന്ന മാധ്യമപ്രവർത്തക സരിത വർമ, നടൻ പ്രശാന്ത് അലക്സാണ്ടർ, മല്ലു ട്രാവലർ ഷക്കീർ സുഭാൻ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന ‘നാം മുന്നോട്ട്’ പരിപാടിയുടെ പുതിയ എപ്പിസോഡ് ഇന്ന് മുതൽ വിവിധ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യും.

eng­lish sum­ma­ry; Sabari­mala air­port to be com­plet­ed on time: Chief Minister

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.