22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 15, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 8, 2024
December 5, 2024
December 3, 2024
November 30, 2024

ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയം; സുഹൃത്തിന്റെ കഴുത്തുമുറിച്ച് രക്തം കുടിച്ച് ഭർത്താവ്

Janayugom Webdesk
ബംഗളൂരു
June 26, 2023 11:18 am

ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയിച്ച് സുഹൃത്തിൻ്റെ കഴുത്തുമുറിച്ച് രക്തം കുടിച്ച് ഭർത്താവ്. കർണാടകയിലാണ് സംഭവം. ഭർത്താവ് വിജയ്‌യെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിക്കപ്പെട്ട യുവാവ് മാരേഷ് അപകടനില തരണം ചെയ്തു എന്ന് അധികൃതർ അറിയിച്ചു.

കർണാടകയിലെ ചിക്കബല്ലപൂരിൽ ഈ മാസം 19നായിരുന്നു സംഭവം. ഭാര്യയുമായി മാരേഷിന് വിവാഹേതര ബന്ധമുണ്ടെന്ന് വിജയ് സംശയിച്ചിരുന്നു. ജൂൺ 19ന് സുഹൃത്ത് ജോണിനൊപ്പം ചേർന്ന് വിജയ്, മാരേഷിനെ സമീപത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം മൂർഛിച്ചതോടെ മാരേഷിൻ്റെ കഴുത്ത് മുറിച്ച് വിജയ് രക്തം കുടിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ ജോൺ മൊബൈലിൽ പകർത്തുകയും ചെയ്തു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

eng­lish sum­ma­ry; Sus­pi­cion of hav­ing an extra­mar­i­tal affair with his wife; Hus­band cuts his friend’s throat and drinks his blood

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.