23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 6, 2024
October 5, 2024
August 22, 2024
August 21, 2024
July 10, 2024
May 27, 2024
May 25, 2024
August 2, 2023
July 31, 2023

പതിനാറ് വയസുകാരിയായ പെൺകുട്ടിക്ക് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാം; ഹൈക്കോടതി

Janayugom Webdesk
ഷില്ലോങ്
June 26, 2023 2:14 pm

ലൈംഗിക ബന്ധത്തിന് അനുമതി നൽകാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സിൽനിന്ന് 16 ആയി കുറയ്ക്കുന്നത് സംബന്ധിച്ച് നിയമ കമ്മീഷൻ അഭിപ്രായമാരാഞ്ഞതിന് പിന്നാലെ നിർണായക വിധിയുമായി മേഘാലയ ഹൈക്കോടതി. പതിനാറ് വയസുകാരിയായ പെൺകുട്ടിക്ക് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്നാണ് കോടതി വിധി. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കാമുകനെതിരെയുള്ള പോക്സോ കേസ് കോടതി കേസ് റദ്ദാക്കി.

കാമുകൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന് കാട്ടി അമ്മയാണ് പൊലീസിൽ പരാതി നൽകി.2021ലാണ് സംഭവം നടക്കുന്നത്.മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

തങ്ങൾ പ്രണയത്തിലാണെന്നും തന്റെ ഇഷ്ടപ്രകാരമാണ് ലൈം​ഗിക ബന്ധത്തിലേർപ്പെട്ടതെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

eng­lish summary;A six­teen-year-old girl can have con­sen­su­al sex; High Court

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.