വ്യാജ സർട്ടിഫിക്കറ്റ് വിവാദ കേസിൽ അറസ്റ്റിലായ കെ വിദ്യക്ക് ഇടക്കാല ജാമ്യം. ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 30ന് വീണ്ടും കോടതിയില്‍ ഹാജരാകണം. കരിന്തളം ഗവൺമെന്റ് കോളജ് അധികൃതർ നൽകിയ പരാതിയില്‍ ഇന്ന് രാവിലെയാണ് വിദ്യയെ വീണ്ടും അറസ്റ്റ് ചെയ്തത്. നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ രാവിലെ വിദ്യ സ്റ്റേഷനിൽ ഹാജരായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് അറസ്റ്റുചെയ്തത്. കേസില്‍ അഗളി പൊലീസിന് നല്‍കിയ അതേ മൊഴി തന്നെയാണ് വിദ്യ നീലേശ്വരം പൊലീസിനും നല്‍കിയത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയത്.
മഹാരാജാസ് കോളജിലെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം ഗവ. കോളജിൽ സമർപ്പിച്ചിരുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ വിദ്യക്ക് നീലേശ്വരം പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ശാരീരിക അസ്വസ്ഥതകൾ കാരണം എത്താൻ കഴിയില്ലെന്ന് ഇമെയിൽ വഴി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
English Summary: Forgery certificate case K Vidya gets bail
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.