19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024
December 16, 2024
December 16, 2024
December 15, 2024
December 15, 2024

വിവാഹസംഘം സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞു; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു

Janayugom Webdesk
ഭോപ്പാല്‍
June 28, 2023 11:53 am

വിവാഹസംഘം സഞ്ചരിച്ച ട്രക്ക് നദിയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. മധ്യപ്രദേശില്‍ ദതിയ ജില്ലയിലെ ബുഹാര ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വധുവിന്റെ ബന്ധുക്കള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സംഘം സഞ്ചരിച്ച ട്രക്ക് ബുഹാരയിലെത്തിയപ്പോള്‍ നദിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഇരുപത്തിനാലോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടികളില്‍ ചിലരെ കാണാതായിട്ടുണ്ടെന്നുമാണ് വിവരം.

65-വയസ്സുകാരിയും പതിനെട്ടുകാരനും രണ്ടും മൂന്നും വയസ്സിനിടയില്‍ പ്രായമുള്ള മൂന്ന് കുട്ടികളുമാണ് മരിച്ചതെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

ഗ്വാളിയോറിലെ ബില്‍ഹേതി ഗ്രാമത്തില്‍നിന്നുള്ളവരാണ് ട്രക്കിലുണ്ടായിരുന്നത്. ടീകംഗഢിലെ ജതാരയിലെ വിവാഹസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

Eng­lish Sum­ma­ry: Chil­dren Among 5 Dead After Truck Car­ry­ing Bride’s Fam­i­ly Falls In Mad­hya Pradesh River
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.