പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിതാ ബാനര്‍ജിക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുരസ്കാരം. വാരാണസിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സും സംസ്കാര്‍ ഭാരതി സര്‍വകലാശാലയും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ പുരസ്കാരം സമ്മാനിച്ചു.
ദക്ഷിണേന്ത്യയില്‍ ഹിന്ദുസ്ഥാനി സംഗീതം പ്രചരിപ്പിക്കുന്നതിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരം സമ്മാനിച്ചത്.രണ്ടുപതിറ്റാണ്ടിലേറെയായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബ്രദിതാ ബാനര്‍ജി ഭാരത് ഭവൻ ഭരണ സമിതി അംഗമാണ് . വാരാണസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സ് ഡയറക്ടര്‍ ഡോ. അവധേഷ് കുമാര്‍ സിങ്, ഡോ. അനില്‍ സിങ്, പ്രഫസര്‍ സരോജ് റാണി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
English Summary: Abradita Banerjee Awarded by Uttar Pradesh Govt
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.