28 December 2025, Sunday

Related news

December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 24, 2025

നിലത്തിട്ട് ചവിട്ടി; വിവാഹവീട്ടിലെത്തിയ അക്രമികൾ ആദ്യം ആക്രമിച്ചത് ശ്രീലക്ഷ്മിയെ

Janayugom Webdesk
തിരുവനന്തപുരം
June 28, 2023 4:56 pm

വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ വധുവിനെയാണ് ആദ്യം ആക്രമിച്ചതെന്ന് വധുവിന്റെ ബന്ധുക്കള്‍. കല്യാണത്തലേന്ന് സത്കാരത്തിനു ശേഷം ആളുകള്‍ പോയ സമയത്താണ് പ്രതികള്‍ രാജുവിന്റെ വീടിടില്‍ വന്ന് അക്രമം നടത്തിയത്. അയൽവായിയായ ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, വിഷ്ണു എന്നിവരാണ് വീട്ടില്‍ അതിക്രമിച്ച് കടന്നത്. വധുവിനോട് സംസാരിക്കുന്നതിനിടെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. വധു ശ്രീലക്ഷ്മിയെ നിലത്തിട്ട് ചവിട്ടുന്ന കേട്ടാണ് 

ശ്രീലക്ഷ്മിയെ രക്ഷിക്കാനെത്തിയ രാജുവിനെ പ്രതികൾ മൺവെട്ടി കൊണ്ട് അടിക്കുകയായിരുന്നു. ജിഷ്ണുവിന്റെ സഹോദരന്‍ ജിജിനാണ് രാജുവിനെ അടിച്ചതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. രക്ഷപെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ പിടികൂടുകയായിരുന്നു. രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. ശ്രീലക്ഷ്മിയെ വിവഹമാലോചിച്ച് പ്രതി ജിഷ്ണുവിന്റെ വീട്ടുകാർ നേരത്തെ എത്തിയിരുന്നു. എന്നാൽ രാജുവും വീട്ടുകാരും ഈ ബന്ധനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ശ്രീലക്ഷ്മിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുയും ചെയ്തു. ഇതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിൽ. വിവാഹ ആലോചന നിരസിച്ചപ്പോൾ തന്നെ ഇവർ വധഭീഷണി മുഴക്കിയിരുന്നതായി പറയുന്നു. പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് രാജുവിന്റെ ബന്ധുക്കൾ പറഞ്ഞു. 

Eng­lish Summary:The assailants who came to the mar­riage house attacked Sri­lak­sh­mi first
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.