15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 10, 2024
October 13, 2024
September 23, 2024
September 8, 2024
August 24, 2024
August 23, 2024
August 21, 2024
March 26, 2024
March 26, 2024
March 17, 2024

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കാണാതായവർ: ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മിഷൻ

Janayugom Webdesk
തിരുവനന്തപുരം
June 30, 2023 6:13 pm

പേരൂർക്കട സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ ചികിത്സക്കായി പ്രവേശിപ്പിച്ച 691 പേരെ കാണാതായത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ആശുപത്രി സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോർട്ട് ഹാജരാക്കണമെന്ന് ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

13 വർഷത്തിനിടെ സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും 1646 രോഗികളെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ഇവർ ആശുപത്രിയിൽ നിന്നും കടന്നുകളയുന്നത്. രോഗം ഭേദമായിട്ടും കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ വരാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ കണ്ടെത്താൻ പൊലീസ് കാര്യമായ ശ്രമങ്ങൾ നടത്താറില്ലെന്നും ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

Eng­lish Sum­ma­ry: perurka­da men­tal health cen­tre, miss­ing case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.