17 June 2024, Monday

Related news

June 17, 2024
June 17, 2024
June 17, 2024
June 16, 2024
June 16, 2024
June 14, 2024
June 12, 2024
June 9, 2024
June 9, 2024
June 6, 2024

‘കാള ചികിത്സ’: വിവാദമായി ബിജെപി നേതാവിന്റെ വീഡിയോ പോസ്റ്റ്

Janayugom Webdesk
ന്യൂഡല്‍ഹി
June 30, 2023 6:51 pm

മനുഷ്യര്‍ക്ക് നല്‍കുന്ന ചികിത്സകൊണ്ടൊന്നും ബിജെപി നേതാക്കളുടെ അസുഖം മാറില്ലെന്ന് സ്വന്തം നേതാക്കള്‍ പ്രത്യക്ഷത്തില്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു. കേന്ദ്ര നേതൃത്വത്തിന്റെ ചെയ്തികളില്‍ തകര്‍ന്നടിഞ്ഞ സംസ്ഥാന നേതൃത്വത്തിലുള്ളവര്‍തന്നെ എതിരഭിപ്രായം പറഞ്ഞുതുടങ്ങിയതോടെ ബിജെപിയ്ക്കുള്ളില്‍ പുകയുന്ന സംഘര്‍ഷം വെളിയില്‍ വന്നുതുടങ്ങിരിക്കുന്നു.

കാളയെ ട്രക്കില്‍കയറ്റുന്ന ഒരാളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് മുതിർന്ന ബിജെപി നേതാവും മുൻ ലോക്‌സഭാംഗവുമായ എപി ജിതേന്ദർ റെഡ്ഡിയാണ് ബിജെപി നേതാക്കളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്.
വീഡിയോയില്‍ കേന്ദ്രമന്ത്രികൂടിയായ ബിജെപി നേതാവ് അമിത്ഷാ, സുനിൽ ബൻസാൽ, ബിഎൽ സന്തോഷ് ഉള്‍പ്പെടെയുള്ളവരെ ടാഗ് ചെയ്തിട്ടുമുണ്ട്.

ട്രക്കില്‍ കയറാന്‍ പ്രയാസപ്പെട്ട കാളയുടെ വൃഷ്ണത്തില്‍ തൊഴിക്കുന്നയാളുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം തെലങ്കാന ബിജെപിയ്ക്കുനേരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ‘ഈ ചികിത്സയാണ് ബിജെപിയ്ക്കുവേണ്ടത്’ എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ പോസ്റ്റ് ചെയ്തതിനുപിന്നാലെ തെലങ്കാന ബിജെപിയില്‍ കലഹം രൂക്ഷമാകുകയും ചെയ്തു.

അതേസമയം തന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവർക്ക് എന്ത് തരത്തിലുള്ള ചികിത്സ നൽകണമെന്ന് തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് യോട് പറയുകയായിരുന്നുവെന്നും എന്നാല്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമാണ് സംഭവത്തില്‍ റെഡ്ഡിയുടെ വിശദീകരണം.

Eng­lish Sum­ma­ry: “Will the BJP’s ill­ness go away if it gets the treat­ment giv­en to a bull?”

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.