21 January 2026, Wednesday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

വി ഡി സതീശനെതിരെ എന്‍ഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം

Janayugom Webdesk
തിരുവനന്തപുരം
July 1, 2023 11:03 am

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേററിന്‍റെ അന്വേഷണം. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് പ്രാഥമികാന്വേഷണം. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധിക്കുക.

മുമ്പ് പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയില്‍ വി ഡി സതീശനെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നത്. ഇഡിയുടെകൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. 2018ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയാണ് പുനര്‍ജനി. പദ്ധതിയ്ക്ക് വേണ്ടി വിദേശത്ത് നിന്നടക്കം പണം ശേഖരിച്ചതില്‍ അഴിമതി നടന്നുവെന്നാണ് ആക്ഷേപം. 

ഇതിന്റെ പശ്ചാത്തലത്തിലാണ് വിജിലൻസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. ഇതോടൊപ്പമാണ് നിലവിൽ ഇഡിയും അന്വേഷണം പ്രഖ്യാപിച്ചത്.വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ പരിശോധന. 

തുടര്‍ന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡൽഹിയിലേക്ക് കൈമാറും.അനുമതി ലഭിച്ചാല്‍ ഉടന്‍ കേസെടുത്ത് തുടർനടപടികളിലേക്ക് പോകാനാണ് നീക്കം.

Eng­lish Summary:
Enforce­ment Direc­torate inves­ti­ga­tion against VD Satheesan

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.