23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

December 18, 2023
October 31, 2023
September 1, 2023
August 26, 2023
August 26, 2023
July 31, 2023
July 10, 2023
July 9, 2023
July 1, 2023
June 30, 2023

‘മറുനാടൻ മലയാളി’ ഷാജൻ സ്‌‌‌കറിയ പിടികിട്ടാപ്പുള്ളി; ലുക്ക്‌ ഔട്ട്‌ നോട്ടീസിറക്കി

web desk
കൊച്ചി
July 1, 2023 9:57 pm

‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ എഡിറ്ററായ ഷാജൻ സ്‌‌‌കറിയയ്ക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ്. ഷാജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്‌ പുറത്തിറക്കിയത്. വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്‌. ഷാജനായി സംസ്ഥാന വ്യാപകമായി പൊലീസ്‌ തിരച്ചിൽ ഊർജിതമാക്കി.

ഷാജന്റെ മുൻകൂർ ജാമ്യഹര്‍ജി വെള്ളിയാഴ്‌ച ഹൈക്കോടതി തള്ളിയിരുന്നു. പട്ടികജാതി — വർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കുമെന്ന്‌ വിലയിരുത്തിയാണ്‌ മുൻകൂർ ജാമ്യാപേക്ഷ ജസ്‌റ്റിസ്‌ വി ജി അരുൺ തള്ളിയത്‌. മുൻകൂർ ജാമ്യഹർജി തള്ളിയ എറണാകുളം സെഷൻസ്‌ കോടതി ഉത്തരവ്‌ ശരിവച്ചാണ്‌ ഹൈക്കോടതിയുടെ ഉത്തരവ്‌. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതും.

തനിക്കെതിരെ വ്യാജവാർത്ത നൽകിയതും വ്യക്തിപരമായി അധിക്ഷേപിച്ചതും ചൂണ്ടിക്കാട്ടി പി വി ശ്രീനിജിൻ എംഎൽഎ നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ ചേര്‍ത്താണ് കേസ്.

മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനതത്വങ്ങൾ പാലിച്ചല്ല ഷാജന്റെ മാധ്യമപ്രവർത്തനമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

വ്യാഴാഴ്‌‌ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്‌ (ഇഡി) മുന്നിലും ഷാജൻ ഹാജരായിരുന്നില്ല. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരമാണ് (ഫെമ) കൊച്ചി ഇഡി ഓഫീസിൽ ഹാജരാകാൻ ഷാജൻ സ്‌കറിയയ്‌‌ക്ക്‌ ഇഡി നോട്ടീസ്‌ അയച്ചത്‌. കോട്ടയത്തെ വീട്ടിലെ വിലാസത്തിൽ അയച്ച നോട്ടീസ്‌ കൈപ്പറ്റാത്തതിനാലാണ്‌ ഷാജൻ സ്‌‌കറിയ ഹാജരാകാത്തതെന്നാണ്‌ സൂചന. കൈപ്പറ്റാത്തതിനാൽ ഷാജന്‌ ഇഡി വീണ്ടും നോട്ടീസ്‌ അയക്കും. ഷാജന്റെ എല്ലാവിധ സ്വത്തുക്കളുടെയും പത്തു വർഷത്തെ ആദായനികുതി അടച്ചതിന്റെയും പത്ത്‌ വർഷത്തെ ബാലൻസ് ഷീറ്റും സഹിതം ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടത്.

Eng­lish Sam­mury: ‘Marunadan Malay­ali’ Edi­tor Sha­jan Skaria Pidikit­tap­pul­ly; A look out notice has been issued

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.