22 January 2026, Thursday

ജനന രജിസ്റ്ററിലെ തിരുത്ത്; നടപടിക്രമങ്ങള്‍ ലളിതമാക്കി

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
July 1, 2023 11:17 pm

ഗസറ്റ് വിജ്ഞാപനം വഴി തിരുത്തിയ പേര് ജനന രജിസ്റ്ററിലും തിരുത്തുന്നത് സംബന്ധിച്ച് നടപടിക്രമങ്ങള്‍ ല­­ളിതമാക്കി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര് സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിലും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലും തിരുത്തിയ ശേഷം അതിന്റെ അടിസ്ഥാനത്തില്‍ ജനന രജിസ്ട്രേഷനില്‍ ഒറ്റത്തവണ തിരുത്തല്‍ വരുത്താവുന്നതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.

കൂടാതെ, നിലവിലെ പേരില്‍ അക്ഷരത്തെറ്റ് മാത്രമാണ് മാറ്റേണ്ടതെങ്കില്‍ ഗസറ്റില്‍ പേര് തിരുത്തി പ്രസിദ്ധീകരിക്കേണ്ട ആ­വശ്യമില്ലെന്നും സര്‍ക്കാ­ര്‍ വ്യ­ക്തമാക്കി. നേരിട്ട് ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തി, അതിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ രേഖയിലും ഒറ്റത്തവണ തിരുത്തല്‍ വരുത്താവുന്നതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലൂടെ അറിയിച്ചു. 

Eng­lish Sum­ma­ry: Cor­rec­tion of Birth Reg­is­ter; Pro­ce­dures simplified

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.