18 January 2026, Sunday

Related news

January 8, 2026
December 26, 2025
December 24, 2025
December 14, 2025
November 29, 2025
November 14, 2025
September 21, 2025
September 21, 2025
September 15, 2025
September 14, 2025

മണിപ്പൂര്‍ കലാപത്തില്‍ ചൈനയ്ക്ക് പങ്കുണ്ടെന്ന് ശിവസേന എംപി

Janayugom Webdesk
ന്യൂഡല്‍ഹി
July 2, 2023 4:32 pm

മണിപ്പൂര്‍ കാലാപത്തില്‍ ചൈനയ്ക്ക് പങ്കുണ്ടെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്.കലാപത്തിന് പിന്നില്‍ രാജ്യത്തിന് പുറത്തുനിന്നുള്ള ശക്തികളാണെന്ന മുഖ്യമന്ത്രി ബീരേണ്‍സിങിന്‍റെ പരാമര്‍ശത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ചൈനയക്ക് മണിപ്പൂര്‍ കലാപത്തില്‍ പങ്കുണ്ടെന്ന് റാവത്ത് ആരോപിച്ചു. കഴിഞ്ഞ 40 ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷം തുടരുകയാണ്.ജനങ്ങള്‍ അവരുടെ വീട് വിട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുകയാണ്. 

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍എന്തുനടപടി എടുത്തുവെന്നും ശിവസേന നേതാവ് ചോദിക്കുന്നു.കേന്ദ്രവും,വടക്കു കിഴക്കന്‍സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. മുഖ്യമന്ത്രി രാജിവെച്ച് സംസ്ഥാനത്ത് രാഷട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും റാവത്ത് പറഞ്ഞു. 

Eng­lish Summary:

Shiv Sena MP says Chi­na is involved in Manipur riots

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.