17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 13, 2024
November 9, 2024
November 7, 2024
November 3, 2024
November 1, 2024
October 31, 2024
October 17, 2024
October 6, 2024
September 27, 2024

സര്‍ക്കാരിനെതിരെ നടക്കുന്നത് ആസൂത്രിതനീക്കം എം വി ഗോവിന്ദന്‍

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
July 2, 2023 7:38 pm

സിപിഐ(എം)നും സര്‍ക്കാരിനും എതിരെ ആസൂത്രിതമായ പ്രചാരണമാണ് നടക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എസ്എഫ്ഐക്കെതിരെയുള്ള വേട്ടയാണ് മാധ്യമങ്ങളുടെയും വലതുപക്ഷ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ നടക്കുന്നത്. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പുറത്തുവരാതിരിക്കാനാണ് ഈ ശ്രമങ്ങള്‍. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ തട്ടിപ്പ് നടത്തിയ കേസുകള്‍ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുന്നില്ല. ഇടതുപക്ഷത്തെ വളഞ്ഞിട്ട് തകര്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും സിപിഐ(എം) സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ എം വി ഗോവിന്ദന്‍ പറഞ്ഞു.

കെ സുധാകരനും വി ഡി സതീശനുമെതിരെയുള്ള കേസുകള്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ വന്നതല്ല, വ്യത്യസ്ത വ്യക്തികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ളതാണ്. രാഷ്ട്രീയത്തിന്റെ പ്രശ്നം ഇതില്‍ വരുന്നില്ല, തട്ടിപ്പിന്റെ പ്രശ്നം മാത്രമെയുള്ളൂ. കൈതോലപ്പായ ആരോപണം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. അത് സ്വയം എരിഞ്ഞടങ്ങും. ഏറ്റവും വലതുപക്ഷത്ത് നില്‍ക്കുന്നയാളാണ് ജി ശക്തിധരന്‍. കള്ളപ്രചാരവേലകള്‍ക്ക് മറുപടി പറയാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ തെറ്റുതിരുത്തല്‍ ക്യാമ്പയിന്‍ നല്ല രീതിയില്‍ നടത്താനായെന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. തെറ്റായ പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: m v govin­dan pressmeet
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.