21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 25, 2025
March 18, 2025
February 20, 2025
February 8, 2025
February 2, 2025
January 13, 2025
January 7, 2025
January 6, 2025
January 3, 2025

ആരോഗ്യ ചെലവ് കുതിക്കുന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

*കുടുംബബജറ്റിന്റെ പത്തുശതമാനത്തിലധികം ആരോഗ്യ സംരക്ഷണത്തിന് 
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
July 2, 2023 8:53 pm

രാജ്യത്തെ ഒമ്പതുകോടി ജനങ്ങളും കുതിച്ചുയരുന്ന ആരോഗ്യ ചെലവില്‍ നട്ടം തിരിയുന്നു. ആരോഗ്യ ചെലവില്‍ വരുന്ന ഗണ്യമായ വര്‍ധനവ് കുടുംബബജറ്റിനെ അടക്കം താളം തെറ്റിക്കുകയും ചെയ്യുന്നു. കുതിച്ചുയരുന്ന ആരോഗ്യ ചെലവ് വ്യക്തികളെയും കുടുംബങ്ങളെയും ദോഷകരമായി ബാധിക്കുന്നു. മരുന്ന് വില നിയന്ത്രിക്കുമെന്നും അവശ്യമരുന്നുകള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് ആരോഗ്യ മേഖലയിലെ ചെലവ് കുതിച്ചുയരുന്നത്.

കേന്ദ്ര സ്ഥിതി വിവര മന്ത്രാലയത്തിന്റെ രേഖകള്‍ അടിസ്ഥാനമാക്കിയ ഓക്സ്ഫാം റിപ്പോര്‍ട്ട് പ്രകാരം ഒരു വ്യക്തി കുടുംബ ചെലവിന്റെ പത്ത് ശതമാനം ആരോഗ്യ കാര്യങ്ങള്‍ക്കായി വിനിയോഗിക്കേണ്ടി വരുന്നു. ഇതോടൊപ്പം 31 ലക്ഷം വ്യക്തികള്‍ ആരോഗ്യ സംരക്ഷണത്തിന് ചെലവഴിക്കുന്ന തുക മൂന്നുമാസത്തെ കുടുംബ ബജറ്റിന് മുടക്കുന്ന തുകയുടെ അത്രതന്നെ വരും. 2017 ‑18 മുതല്‍ 2022–2023 വരെയുള്ള കാലഘട്ടത്തില്‍ കുടുംബ ബജറ്റില്‍ പത്ത് മുതല്‍ 25 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആകസ്മികമായി വന്നു ചേരുന്ന ആരോഗ്യ ചെലവ് പത്ത് ശതമാനം കുടുംബ ചെലവുകളെ താറുമാറാക്കുന്നു. സുസ്ഥിര വികസന ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്ന ആഗോള ആരോഗ്യ കവറേജ്, മികച്ച ആരോഗ്യ പരിപാലനം, മരുന്നുകളുടെ ന്യായവില, എല്ലാവര്‍ക്കും വാക്സിന്‍ എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നില്ല. ആരോഗ്യ കാര്യങ്ങളില്‍ ഉണ്ടാകുന്ന ഭീമമായ വര്‍ധനവ് കുടുംബങ്ങളുടെ ആവശ്യവസ്തുക്കളുടെ വാങ്ങല്‍ശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. രാജ്യത്തെ ജനസംഖ്യയിലെ 30 ശതമാനം വരുന്ന ജനങ്ങള്‍ക്കും ആരോഗ്യ കാര്യത്തില്‍ സാമ്പത്തിക ഭദ്രതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ വരാത്ത ലക്ഷക്കണക്കിന് പേര്‍ക്ക് സ്വന്തം വരുമാനത്തില്‍ നിന്ന് ആരോഗ്യ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ഏറ്റവും കൂടുതല്‍ കേരളത്തില്‍

കേരളമാണ് ആരോഗ്യ കാര്യങ്ങളില്‍ ഏറ്റവുമധികം തുക ചെലവഴിക്കുന്ന സംസ്ഥാനം. 2022–23 ലെ കണക്ക് അനുസരിച്ച് പത്ത് മുതല്‍ 25 ശതമാനം വരെ കുടുംബ ബജറ്റില്‍ നിന്നുള്ള തുകയാണ് ആരോഗ്യ സംരക്ഷണത്തിന് വിനിയോഗിക്കുന്നത്. മഹരാഷ്ട്രയാണ് കേരളത്തിന് തൊട്ടുപുറകില്‍. 2017–18 മുതല്‍ 2022–23 വരെയുള്ള കാലത്ത് ആരോഗ്യ സംരക്ഷണത്തിന് ചെലവഴിക്കുന്ന തുകയില്‍ ഭീമമായ വര്‍ധനവ് ഉണ്ടായി.

ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളിലും ആരോഗ്യ സംരക്ഷണത്തിന് വലിയ തുകയാണ് ചെലവഴിക്കേണ്ടതായി വരുന്നു. നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്സ് അനുസരിച്ച് കേരളവും ഉത്തര്‍പ്രദേശും മൊത്തം ആരോഗ്യ സംരക്ഷണത്തിനായി ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെന്‍ഡിച്ചര്‍ (ഒഒപിഇ) വകയില്‍ കൂടുതല്‍ തുക ചെലവഴിക്കുന്നുണ്ട്.

Eng­lish Summary:Health costs are skyrocketing;
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.