21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 11, 2024
September 11, 2024
September 4, 2024
September 4, 2024
June 22, 2024
June 2, 2024
May 30, 2024
April 23, 2024
April 1, 2024

ജയിലിനുളളിലും ഗുണ്ടകള്‍ വിഹരിക്കുന്നു; 12 കൊടുംകുറ്റവാളികളെ ആന്‍ഡമാനിലേക്ക് മാറ്റണം

Janayugom Webdesk
ന്യൂഡല്‍ഹി
July 2, 2023 9:01 pm

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന 12 ഓളം കൊടുംകുറ്റവാളികളെ ആന്‍ഡമാന്‍ ജയിലിലേയ്ക്ക് മാറ്റണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി എന്‍ഐഐ ചര്‍ച്ച നടത്തി.
ഡല്‍ഹി, പഞ്ചാബ്, ഹരിയാന ജയിലുകളില്‍ കഴിയുന്ന ചില കൊടും കുറ്റവാളികള്‍ ജയിലിനുള്ളിലായിരിക്കുമ്പോഴും അധോലോക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗുരുതര കുറ്റകൃത്യം നടത്തിയ പ്രതികളെ ജയില്‍ മാറ്റണമെന്ന ആവശ്യം. നേരത്തെയും ഉത്തരേന്ത്യന്‍ ജയിലുകളിലെ കുറ്റവാളികളെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തിന് കത്തു നല്‍കിയിരുന്നു.

ജയിലില്‍ കഴിയുന്ന ഗുണ്ടകളും ജയില്‍ അധികൃതരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഫലമായി കുറ്റവാളികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് എന്‍ഐഎ വിലയിരുത്തല്‍. ലോറന്‍സ് ബിഷ്ണേയി അടക്കമുള്ള 25 ഓളം ഗുണ്ടാ നേതാക്കളെയാണ് ദക്ഷിണേന്ത്യന്‍ ജയിലുകളിലേയ്ക്ക് മാറ്റാന്‍ ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ ജയിലിലേയ്ക്ക് മാറ്റാണമെന്ന് എന്‍ഐഎ മുന്നോട്ട് വരുകയായിരുന്നു. 

നാഷണല്‍ ക്രൈംസ് റെക്കോഡ്സ് ബ്യൂറോയുടെ രേഖകള്‍ പ്രകാരം ആന്‍ഡമാനില്‍ ഒരു ജില്ലാ ജയിലും മൂന്നു സബ് ജയിലുകളുമാണ് ഉളളത്. ഇതിനിടെ ഗുരുതര കുറ്റകൃത്യം നടത്തിയ ഗുണ്ടാതലവന്‍മാരെ അസമിലെ ദിബ്രുഗഡ് സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റുന്നതിനും എന്‍ഐഎക്ക് പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നു. വാരിസ് ദേ പഞ്ചാബ് തലവന്‍ അമൃത്പാല്‍ സിങ്ങിനെയും അനുയായികളെയും ഇപ്പോള്‍ ദിബ്രുഗഡ് ജയിലിലാണ് നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

Eng­lish Summary:Gangsters roam inside pris­ons too; 12 con­victs should be shift­ed to Andaman
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.