അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് തീവെച്ച് ഖലിസ്ഥാൻ വാദികൾ. കാനഡയിലെ ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ആക്രമണം. തീവയ്പ്പിൽ ആര്‍ക്കും പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ ഇല്ല. അതേസമയം ആക്രമണത്തെ അപലപിച്ച് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് രംഗത്തെത്തിയിട്ടുണ്ട്.
ജൂലൈ മൂന്നിന് പുലർച്ചെ നടന്ന തീവെയ്പ്പിൽ നാശനഷ്ടങ്ങളോ പരിക്കുകളോ ഇല്ലെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഖലിസ്ഥാനികൾ ഭീഷണി ഉയർത്തിയത് ഇന്ത്യൻ അംബാസഡർ തരഞ്ജിത്ത് സിങ് സന്ധുവിനും കോൺസുലേറ്റ് ജനറലിനും നേരെയാണെന്നാണ് സൂചന. അമേരിക്കൻ ഭരണകൂടം സംഭവത്തെ അപലപിച്ചിട്ടുള്ളത്. കോൺസുലേറ്റ് സ്ഥാപനങ്ങൾക്കും നയതന്ത്രജ്ഞർക്കുമെതിരായുള്ള അക്രമം ക്രിമിനൽ കുറ്റമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി.
English Summary:Khalistan activists set fire to the Indian consulate in San Francisco
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.