21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 25, 2025
March 18, 2025
February 20, 2025
February 8, 2025
February 2, 2025
January 13, 2025
January 7, 2025
January 6, 2025
January 3, 2025

മടക്കുകളില്‍ കാണുന്ന നിറവ്യത്യാസത്തെ അവഗണിക്കരുതേ: ഡോക്ടര്‍ പറയുന്നതുകേള്‍ക്കൂ…

ഡോ. ശാലിനി
July 6, 2023 6:56 pm

കഴുത്തിലും മടക്കുകളിലും കറുപ്പ് നിറം വരുത്തുന്ന ഒരു അവസ്ഥയാണ് Acan­tho­sis Nigri­cans.  ഇത് സാധാരണയായി മദ്ധ്യവയസ്കരിൽ ആണ് കണ്ടു തുടങ്ങുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ബാധിക്കുന്നു. ഇരുണ്ട ചർമ്മമുള്ളവരിൽ കൂടുതലായി കാണുന്നു. സാധാരണ കറുപ്പ് നിറത്തിൽ പ്രത്യക്ഷപ്പെട്ട് കാലക്രമേണ വെൽവെറ്റ് പോലെ കട്ടിയായി ആണ് കാണുന്നത്. മടക്കുകളിൽ മാത്രമല്ല മുഖത്ത് നെറ്റിയിലും വശങ്ങളിലും, മൂക്കിന്റെ ഇരുവശത്തും, കൈമുട്ട്, വിരൽ മടക്കുകൾ, കാൽമുട്ട് എന്നിവിടങ്ങളിലും കാണാം .

എന്നിരുന്നാലും Acan­tho­sis Nigri­cans പലരീതിയിൽ പ്രത്യക്ഷപ്പെടാം

1. പാരമ്പര്യമായ്: അച്ഛനോ അമ്മയ്ക്കോ ഉണ്ടെങ്കിൽ കുട്ടികളും വരാം. ഇങ്ങനെയുള്ള സാഹചര്യത്തിൽ ജനിക്കുമ്പോൾ തന്നെയോ അല്ലെങ്കിൽ ചെറുപ്പത്തിലോ Acan­tho­sis Nigri­cans പ്രത്യക്ഷപ്പെടുന്നു.

2. Obe­sisty (അമിതഭാരം മൂലം): ഇത് കൂടുതലും മുതിർന്ന കുട്ടികളിലാണ് പ്രകടമാകുന്നത്. ആഹാരം നിയന്ത്രിക്കുകയും, വ്യായാമം ചെയ്യുന്നതും, ഭാരം കുറയ്ക്കുന്നതും Acan­tho­sis Nigri­cans കുറയ്ക്കാൻ സഹായിക്കുന്നു. മരുന്നുകളുടെ പാർശ്വ ഫലമായി Acan­tho­sis Nigri­cans പ്രത്യക്ഷപ്പെടാം. Steroids, Hor­mone replace­ment ther­a­py, Oral con­tra­cep­tive pills എന്നിവ ഉപയോഗിക്കുന്നവരിൽ Acan­tho­sis Nigri­cans വരാം.

3. അസുഖങ്ങളുടെ ഭാഗമായി Acan­tho­sis Nigri­cans വരാം
A. ഫോർമോണിയൽ വ്യതിയാനം DM ( പ്രമേഹം)
തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ .
  ഓവറി സംബന്ധമായ   അസുഖങ്ങൾ മൂലം Acan­tho­sis Nigri­cans വരാം 

B Auto Immune അസുഖങ്ങൾ: ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ശരീരത്തോട്
മല്ലിടുമ്പോൾ ഉണ്ടാകുന്ന രോഗങ്ങൾ SLE, Sjo­grens, Sys­temic Sclerosis
എന്നിങ്ങനെയുള്ള രോഗങ്ങളോടുകൂടെയും പ്രത്യക്ഷപ്പെടാം. 

C. അർബുദം (can­cer) സംബന്ധിച്ചും Acan­tho­sis Nigri­cans പ്രത്യക്ഷപ്പെടാം. ഓവറി
ഗർഭപാത്രം, ആമാശയം, കുടൽ,  പ്രോസ്ട്രേറ്റ് കാൻസർ എന്നിവയോടൊപ്പം
Acan­tho­sis Nigri­cans വരാം.
D. അർബുദ രോഗികളിൽ Acan­tho­sis Nigri­cans വരുമ്പോൾ പെട്ടെന്നാണ് കറുപ്പ്
നിറത്തിൽ നിന്നും അരിമ്പാറ പോലുള്ള കട്ടിയിലേക്ക് മാറുന്നത്.

പലകാരണങ്ങളാൽ Acan­tho­sis Nigri­cans പ്രത്യക്ഷപ്പെടാം എന്നതിനാൽ അത് കണ്ടുപിടിക്കപ്പെടുകയും ചികിത്സിക്കുകയും ചെയ്താൽ മാത്രമേ Acan­tho­sis Nigri­cans സുഖപ്പെടുത്തുവാൻ കഴിയുകയുള്ളൂ. രോഗങ്ങളുടെ കൂടെ അല്ലാതെ പ്രത്യക്ഷപ്പെടുന്ന Acan­tho­sis Nigri­cans കുറയ്ക്കാൻ ചില ഉപായങ്ങൾ ഉണ്ട്.

1. Mois­tur­isz­ing cream: Urea, lac­tic acid എന്നിവ അടങ്ങിയ ലേപനങ്ങൾ
ഉപയോഗിക്കുന്നത് നല്ലതാണ്.
2. Ker­a­tolyt­ic agents: തൊലിയുടെ കട്ടി കുറയ്ക്കുന്ന ലേപനങ്ങൾ (Retinol, Salicyclic
acid, gly­col­ic acid)
3. Chem­i­cal peel­ing. ലേസർ Resur­fac­ing പോലുള്ള ചികിത്സകൾ.

കഴുത്തിലും മടക്കുകളിലും ഉണ്ടാകുന്ന എല്ലാ നിറവും Acan­tho­sis Nigri­cans മൂലമാകണമെന്നില്ല. Fun­gal infe­ca­tion, Bac­te­r­i­al infec­tion, Addison’s dis­ease, Nutri­tion­al defi­cien­cy എന്നിവ കാരണവും കറുപ്പ് നിറം പ്രത്യക്ഷപ്പെടാം. ഒരു ഡോക്ടറുടെ സഹായത്തോടെ രോഗകാരണം നിർണ്ണയിച്ചു ചികിത്സ തേടുക.

ഡോ. ശാലിനി വി.ആർ
കൺസൾട്ടന്റ്
ഡെർമറ്റോളജി വിഭാഗം
എസ്‌യുടി ആശുപത്രി, പട്ടം, തിരുവനന്തപുരം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.