10 December 2025, Wednesday

സഹകരണസംഘം ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കരുത്: കെസിഇസി

ആലപ്പുഴ
July 8, 2023 3:55 pm

സംസ്ഥാനത്തെ സഹകരണസംഘം ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശികയും ക്ഷേമപെൻഷൻ ഇൻസെന്റീവ് കുടിശ്ശികയും അടിയന്തിരമായി നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കെസിഇസി (എഐടിയുസി) ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വിൻസൺ ആന്റണി ഉദ്ഘാടനം ചെയ്തു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ സംസ്ഥാന സെക്രട്ടറി ആർ പ്രദീപ് അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് പി ഗോപീകൃഷ്മൻ അധ്യക്ഷത വഹിച്ചു. വി എൻ സുരേഷ് ബാബു, കെ പി ഭുവനേന്ദ്രൻ, വി ഡി ഷൂബിമോൻ, രതീഷ് പി ആർ, സനിൽകുമാർ, സി പി സനോജ്, വിമൽജോസഫ്, ബി എച്ച് രാജീവ് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.