5 March 2026, Thursday

Related news

February 14, 2026
February 9, 2026
January 26, 2026
January 22, 2026
January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025

ഒമ്പതുവയസുകാരിയെ കൂട്ടബലാ ത്സംഗത്തിനിരയാക്കി: പത്തുവയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് കുട്ടികള്‍ അറസ്റ്റിലായി

Janayugom Webdesk
ബംഗളൂരു
July 9, 2023 11:26 am

കര്‍ണാടകയില്‍ ഒമ്പതുവയസുകാരിയെ പ്രായപൂര്‍ത്തിയാകാത്തവര്‍ ലൈംഗിക പീഡനത്തിനിരയാത്തി. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് സംഭവം. മിഠായിയും പണവും നല്‍കി വിളിച്ചുകൊണ്ടുപോയാണ് പത്ത് വയസുകാരന്‍ ഉള്‍പ്പെട്ട സംഘം കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്. ജൂലൈ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. സംഘത്തിലെ ഒരു കുട്ടിയുടെ വീട്ടില്‍ കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയത്. 

വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് കാര്യം തുറന്നുപറയുകയായിരുന്നു. പിന്നാലെ മാതാപിതാക്കള്‍ കൽബുറഗിയിലെ വനിതാ പൊലീസ് സ്റ്റേഷനെ സമീപിച്ചു. പത്തുമുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളായ കുട്ടികളെ കൽബുർഗിയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു.

Eng­lish Sum­ma­ry: A nine-year-old girl was gang-raped: Five chil­dren, includ­ing a ten-year-old, were arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.