30 December 2025, Tuesday

Related news

December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 22, 2025
December 20, 2025
December 19, 2025
December 19, 2025
December 15, 2025
December 15, 2025

ഫ്രിഡ്ജിനടുത്ത് കളിക്കുന്നതിനിടെ ഷോക്കേറ്റു; പിഞ്ചുകുഞ്ഞ് മരിച്ചു

Janayugom Webdesk
മുംബൈ
July 11, 2023 2:20 pm

മഹാരാഷ്ട്രയില്‍ പിഞ്ചുകുഞ്ഞ് ഷോക്കേറ്റ് മരിച്ചു. എട്ടുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഫ്രിഡ്ജിന്റെ വയറില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. നാഗ്പൂരില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഫ്രിഡ്ജിന് സമീപം കുഞ്ഞ് കളിക്കുമ്പോഴാണ് അപകടമുണ്ടായത്. ഈസമയത്ത് അമ്മ വസ്ത്രങ്ങള്‍ അലക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഫ്രിഡ്ജിന്റെ സമീപത്ത് കുഞ്ഞ് കളിക്കുന്നത് കണ്ട് അമ്മ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. അതിനിടെ അബദ്ധത്തില്‍ കുഞ്ഞ് ഫ്രിഡ്ജിന്റെ വയറില്‍ തൊടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ കുട്ടിയെ ഉടന്‍ തന്നെ അമ്മ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: Shocked while play­ing near the fridge; The infant died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.