19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

ഒപി ടിക്കറ്റ് കൊടുത്തില്ല; നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്തു

Janayugom Webdesk
കോഴിക്കോട്‌
July 12, 2023 1:09 pm

കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്ത് രോഗി. തൃശ്ശൂര്‍ സ്വദേശി ഡോ. ഭരത് കൃഷ്ണയ്‌ക്കെതിരെയാണ് അക്രമം നടന്നത്. ഡോക്ടര്‍ നല്‍കിയ പരാതിയില്‍ നാദാപുരം പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്. 

ചൊവ്വാഴ്ച രാത്രി 12 മണിക്ക് ചികിത്സയ്ക്കെത്തിയ രണ്ടുപേരാണ് ഡോക്ടറെ കയ്യേറ്റം ചെയ്തത്. ഒപി ചീട്ട് എടുക്കാതെ ചികിത്സ ആവശ്യപ്പെട്ടാണ് ഇരുവരും പ്രശ്‌നം ഉണ്ടാക്കിയതെന്ന് പരാതി.

ശരത് എന്ന രോഗി ചെവി വേദനയുമായി എത്തിയപ്പോള്‍ ഡോക്ടര്‍ മരുന്ന് എഴുതി നല്‍കി. ശരത്തിന്റെ കൂടെ വന്നയാള്‍ക്കും അസുഖം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഡോകടര്‍ ഒപി ടിക്കറ്റ് എടുക്കാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ കൂടെവന്നയാള്‍ ഇതിന് തയ്യാറായില്ല. ഒ.പി ടിക്കറ്റ് ഇല്ലാതെ മരുന്ന് നല്‍കാനാവില്ലെന്ന് പറഞ്ഞതോടെ ഇവര്‍ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. 

Eng­lish Summary:The OP did not issue a tick­et; A doc­tor was assault­ed at the Nada­pu­ram taluk hospital

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.