30 December 2025, Tuesday

Related news

December 29, 2025
December 25, 2025
December 19, 2025
December 2, 2025
November 22, 2025
October 27, 2025
October 21, 2025
October 19, 2025
October 5, 2025
October 3, 2025

നീലംപേരൂരിൽ എക്സൈസ് പരിശോധന; 18.053 ഗ്രാം എംഡിഎംഎ പിടികൂടി

Janayugom Webdesk
ആലപ്പുഴ
July 12, 2023 7:37 pm

എക്സൈസ് ഇന്റലിജൻസും, കുട്ടനാട് റേഞ്ച് പാർട്ടിയും നീലംപേരൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ മാരക രാസലഹരിയായ 18.053 ഗ്രാം എം ഡിഎംഎയും കഞ്ചാവും പിടികൂടി. നീലംപേരൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പുഞ്ചയിൽ വീട്ടിൽ ബിബിൻ ബേബി (26) യെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ബാംഗ്ലൂർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എംഡിഎംഎ വാങ്ങിയതിനു ശേഷം കുട്ടനാട്ടിൽ എത്തിച്ച് വലിയ നിരക്കിൽ വിറ്റഴിക്കുകയായിരുന്നു.

ബിബിന്റെ കൈയ്യിൽ നിന്നും 3000 രൂപയും എക്സൈസ് കണ്ടെടുത്തു. ചെറിയ പുസ്തകത്തിൽ മയക്കുമരുന്ന് വാങ്ങിയവരുടെയും, പണം നൽകുവാൻ ഉള്ളവരുടെയും വിവരം എഴുതി സൂക്ഷിച്ചായിരുന്നു ഇയാൾ മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നത്. കാവാലം, നീലംപേരൂർ, ഈര ഭാഗങ്ങളിൽ മയക്കുമരുന്നിന്റെ ഉപയോഗവും വിതരണവും വ്യാപകമാകുന്നു എന്ന രഹസ്യവിവരത്തിൽ കേസിൽ പ്രതിയായ ബിബിൻ ഒരാഴ്ചയായിട്ട് എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെ നീരിക്ഷണത്തിലായിരുന്നു. കുട്ടനാട് മേഖലയിൽ നിന്നും എക്സൈസ് കണ്ടെടുത്തുന്ന വലിയ രാസ ലഹരി കേസാണിത്.

പരിശോധനയിൽ എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ എ ഫെമിൻ, പ്രിവന്റീവ് ഓഫീസർമാരായ എം ആർ സുരേഷ്, റോയി ജേക്കബ്, അലക്സാണ്ടർ എ, ഫാറൂക്ക് അഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർ മാരായ വിജയകുമാർ, രതീഷ് ആർ, ജോസഫ് തോമസ്, സനിൽ സിബിരാജ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.