ഇസ്രയേലിന്റെ തെരുവുകള്‍ കലുഷിതമാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ അധികാരം പരിമിതപ്പെടുത്താനുള്ള ഇസ്രയേല്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധ തിരയിളക്കം. പ്രധാന ഹൈവേകളും അന്താരാഷ്ട്ര വിമാനത്താവളങ്ങളും പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ ഉപരോധിച്ചുകൊണ്ടിരിക്കുന്നു.
സുപ്രീം കോടതിയുടെ അധികാരങ്ങള്‍ പരിമിധിപ്പെടുത്തിക്കൊണ്ടുള്ള നിയമഭേദഗതി ബില്ലിന് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ലമെന്ററി സഖ്യം ആദ്യ അനുമതി നല്‍കിയതിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധം ശക്തമായത്. വരും ദിവസങ്ങളില്‍ രാജ്യവ്യാപകമായി സമര പരിപാടികള്‍ സംഘടിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. ജറുസലേമിലും ടെല്‍ അവിവിലും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. മോദീന്‍ നഗരത്തിലെ ഹൈവേയില്‍ ഗതാഗത തടസമുണ്ടാക്കി പ്രതിഷേധം നടത്തിയതിന് നിരവധിപ്പേരെ അറസ്റ്റ് ചെയ്തു.
ജുഡീഷ്യറിയുടെ പരിഷ്കാരം ഇസ്രായേലിൽ സമീപകാലത്ത് വ്യാപകമായ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. മന്ത്രിമാരുടെ തീരുമാനങ്ങൾ പുനഃപരിശോധിക്കുന്നതിനുള്ള സുപ്രീംകോടതിയുടെ അധികാരം എടുത്തുകളയുന്ന ബിൽ തിങ്കളാഴ്ച രാത്രിയാണ് പാർലമെന്റിൽ പ്രാഥമിക വിജയം നേടിയത്. ജുഡീഷ്യറിയുടെ അധികാരം പരിമിതപ്പെടുത്തുന്ന നിരവധി നിർദേശങ്ങളിൽ ഒന്നുമാത്രമാണ് ഇത്. വോട്ടർമാരുടെ ആഗ്രഹത്തിന് വിരുദ്ധമായി കോടതി അമിതമായ രാഷ്ട്രീയ ഇടപെടൽ നടത്തുന്നുവെന്നാണ് ഭരണസഖ്യത്തിന്റെ വിലയിരുത്തല്‍.
ക്രമസമാധാനം തടസപ്പെടുത്തിയതിന് 71 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തിരുന്നു. നിരവധിപ്പേര്‍ക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രദേശീയ വാദികളും യാഥസ്തികരും നിറഞ്ഞ നെതന്യാഹു സഖ്യം ജനകീയ രോക്ഷത്തിലേക്ക് നയിക്കുന്ന ഒരു കൂട്ടം ബില്ലുകളാണ് കഴിഞ്ഞ നാളുകളില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാജ്യം സ്വേഛാധിപത്യത്തിലേക്ക് കടക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്.
english summary; Protests continue in the streets of Israel
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.