18 January 2026, Sunday

Related news

January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026

പഴയ വീട് പൊളിക്കുന്നതിനിടെ ചുവരിടിഞ്ഞു രണ്ട് യുവാക്കൾ മരിച്ചു

Janayugom Webdesk
പാലക്കാട്
July 12, 2023 9:07 pm

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണ് രണ്ട് യുവാക്കൾ മരിച്ചു. ഉച്ചയ്ക്ക് മൂന്നരയോടെ കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. പെരുവമ്പ് വെള്ളപ്പന പുത്തൻ വീട് ചാമുകുട്ടന്റെ മകൻ വിനു (36), പൊൽപ്പുള്ളി വേർകോലി പാലപ്പള്ളം നാരായണന്റെ മകൻ വിനിൽ കുമാർ (32) എന്നിവരാണ് മരിച്ചത്. 

കൊഴിഞ്ഞാമ്പാറ സർക്കാർ ആശുപത്രിക്ക് സമീപത്ത് പഴയ വീട് പൊളിച്ച് മാറ്റുകയായിരുന്ന സംഘത്തിൽപ്പെട്ടവരാണ് ഇരുവരും. വീട് പൊളിച്ചു മാറ്റൽ പ്രവർത്തി തുടരുന്നതിനിടെ മുകളിലെ കോൺക്രീറ്റ് സ്ലാബ് തെന്നി ഇരുവരുടെയും മുകളിലേക്ക് വീഴുകയായിരുന്നു. അടിയിൽക്കുടുങ്ങി കിടന്ന ഇരുവരെയും ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഓടിയെത്തിയാണ് പുറത്തെടുത്തത്. തുടർന്ന് അത്താണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. 

Eng­lish Sum­ma­ry: Two youths died when a wall col­lapsed while demol­ish­ing an old house

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.