15 January 2026, Thursday

Related news

January 8, 2026
December 7, 2025
December 6, 2025
December 4, 2025
November 7, 2025
November 5, 2025
November 4, 2025
November 3, 2025
November 2, 2025
November 1, 2025

സുഡാനിലെ കൂട്ടക്കുഴിമാടത്തിൽ നിന്ന് 87 മൃതദേഹങ്ങൾ കണ്ടെത്തി

Janayugom Webdesk
ഖാര്‍ത്തൂം
July 13, 2023 9:32 pm

സുഡാനിലെ കൂട്ടക്കുഴിമാടത്തിൽ നിന്ന് വംശീയ വിഭാഗമായ മസാലിത്തുകളുള്‍പ്പെടെ 87 മൃതദേഹങ്ങൾ കണ്ടെത്തിയതായി ഐക്യരാഷ്ട്ര സഭ. സെെന്യവും അര്‍ധ സെെനിക വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടേയും മൃതദേഹങ്ങൾ വെസ്റ്റ് ഡാർഫറിനടുത്തുള്ള തുറസായ സ്ഥലത്തെ ആഴം കുറഞ്ഞ കുഴിമാടത്തിൽ സംസ്കരിക്കാൻ പ്രദേശവാസികൾ നിർബന്ധിതരായതായി യുഎൻ പ്രസ്താവനയിൽ പറയുന്നു. ചിലർ ചികിത്സ കിട്ടാതെ മരിച്ചതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
സാധാരണക്കാരെയും കുട്ടികളെയും കൊലപ്പെടുത്തുന്നതിനെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും മരിച്ചവരോടും അവരുടെ കുടുംബങ്ങളോടും സമൂഹങ്ങളോടും ഒപ്പം മര്യാദയില്ലാതെയും അനാദരവോടെയും പെരുമാറിയത് ഞെട്ടലുളവാക്കുന്നുവെന്നും എൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ വോൾക്കർ ടർക്ക് പറഞ്ഞു. മരിച്ചവരിൽ എത്ര പേര്‍ മസാലിത്തുകളാണെന്ന് കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് യുഎൻ വക്താവ് അറിയിച്ചു.
അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ നേതൃത്വത്തിലുള്ള സുഡാനിലെ സാധാരണ സൈന്യവും അദ്ദേഹത്തിന്റെ മുൻ ഡെപ്യൂട്ടി മുഹമ്മദ് ഹംദാൻ ദഗാലോയുടെ നേതൃത്വത്തിലുള്ള ആർഎസ്എഫും തമ്മിൽ ഏപ്രിൽ 15 നാണ് കലാപം ആരംഭിച്ചത്. എന്നാല്‍ വെസ്റ്റ് ഡാര്‍ഫറിലെ മസാലിത്ത് വിഭാഗത്തിന്റെ മരണത്തില്‍ പങ്കില്ലെന്നാണ് ഇരുപക്ഷത്തിന്റെയും വാദം. വംശീയ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുഴിമാടങ്ങളാണ് കണ്ടെത്തിയതെന്ന് വരുത്തിതീര്‍ക്കാനാണ് സെെന്യത്തിന്റെ ആര്‍എസ്എഫിന്റെയും ശ്രമം. കൂട്ടക്കുഴിമാടങ്ങളുടെ കണ്ടെത്തൽ യുദ്ധക്കുറ്റങ്ങളുടെ തലത്തിലേക്ക് ഉയരുമെന്നാണ് സുഡാനിലെ സൈനിക വക്താവ് ബ്രിഗ് ജനറൽ നബീൽ അബ്ദുള്ള പ്രതികരിച്ചത്.
മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച് ലക്ഷക്കണക്കിന് ആളുകൾ ഡാർഫറില്‍ നിന്ന് പാലായനം ചെയ്തിട്ടുള്ളത്. കുഴിമാടം കണ്ടെത്തിയിതിനു പിന്നാലെ 2003 ന് ശേഷം ഡാർഫറിൽ നടന്ന അതിക്രമങ്ങൾ ആവർത്തിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

eng­lish summary;87 bod­ies found in mass grave in Sudan

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.