12 May 2024, Sunday

Related news

May 11, 2024
May 10, 2024
March 23, 2024
March 21, 2024
March 19, 2024
March 19, 2024
March 12, 2024
March 12, 2024
March 6, 2024
February 24, 2024

നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറി രണ്ട് മരണം

Janayugom Webdesk
മാവേലിക്കര
July 15, 2023 7:50 pm

നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറി ഓട്ടോ ഡ്രൈവറും സ്‌കൂട്ടര്‍ യാത്രികയും മരിച്ചു. ഓട്ടോ ഡ്രൈവറായ ചെന്നിത്തല ഒരിപ്രം കുറ്റികിഴക്കതില്‍ ഹരീന്ദ്രന്‍(46), സ്‌കൂട്ടര്‍ യാത്രിക കുട്ടമ്പേരൂര്‍ സഹകരണ ബാങ്ക് താത്കാലിക ജീവനക്കാരി തെക്കേക്കര പള്ളിക്കല്‍ ഈസ്റ്റ് പാലാഴിയില്‍ വിമുക്ത ഭടനായ അജയകുമാറിന്റെയും പ്രീതയുടേയും ഏകമകള്‍ ആതിര അജയന്‍ (22) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് 3.25 ഓടെ പ്രായിക്കര പാലത്തിലായിരുന്നു അപകടം. മാവേലിക്കരയിലേക്ക് വരികയായിരുന്ന ഹരീന്ദ്രന്റെ ഓട്ടോ പാലത്തില്‍ വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു. പിന്നാലെ എത്തിയ ആതിരയുടെ സ്‌കൂട്ടര്‍ ഓട്ടോയിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരീന്ദ്രന്‍ സംഭവ സ്ഥലത്ത് വച്ച് മരണമടയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആതിരയെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹരീന്ദ്രന്റെ ഭാര്യ: കല മകന്‍: ഹരികൃഷ്ണന്‍. ഇരുവരുടേയും സംസ്‌കാരം പിന്നീട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.