ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്ക് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി നൽകുന്ന സംസ്ഥാനത്ത് ലഭിച്ചത് 1864 ഭക്ഷണവിതരണ സ്ഥാപനങ്ങൾക്ക്. ഇതിൽ അഞ്ച് സ്റ്റാർ മുതൽ രണ്ട് സ്റ്റാർ വരെ ലഭിച്ച സ്ഥാപനങ്ങളുമുണ്ട്.
അതേസമയം, സംസ്ഥാനത്ത് നാല് ലക്ഷത്തോളം ഭക്ഷണ വിതരണ സ്ഥാപനങ്ങളെ ഓഡിറ്റ് ചെയ്യാനായി 35 ഏജൻസികൾക്കാണ് അതോറിറ്റി അംഗീകാരം നൽകിയിട്ടുള്ളത്. കൂടുതൽ ഹോട്ടലുകൾ ശുചിത്വ റേറ്റിങ് നടത്താനുള്ള നടപടികൾ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്.
രണ്ട് വർഷമാണ് റേറ്റിങ് സർട്ടിഫിക്കറ്റിന്റെ കാലാവധി. ഭക്ഷണ ശാലയിലെ ശുചിത്വം, ജീവനക്കാരുടെ ആരോഗ്യം, കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണമേന്മ തുടങ്ങിയവ വിലയിരുത്തിയാണ് റേറ്റിങ് നൽകുന്നത്. രണ്ട് വർഷം കഴിഞ്ഞാൽ വീണ്ടും ഓഡിറ്റ് നടത്തി ശുചിത്വം ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷ വിഭാഗം ലൈസൻസ്, ഫുഡ് സേഫ്റ്റി ഡിസ്പേ ബോർഡ്, ജലപരിശോധന റിപ്പോർട്ട്, ഭക്ഷണ സാമ്പിൾ ടെസ്റ്റ് റിപ്പോർട്ട്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഉപഭോക്തൃ പരാതി ലോഗ് ബുക്ക്, പരിശീലന രേഖകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് റേറ്റിങ്ങിന് സ്ഥാപനത്തെ പരിഗണിക്കുന്നത്.
81 മുതൽ 100 വരെ സ്കോർ ലഭിക്കുന്നവർക്കാണ് അഞ്ച് സ്റ്റാര്‍ റേറ്റിങ്. നാലും മൂന്നും സ്റ്റാര്‍ ലഭിച്ച സ്ഥാപനങ്ങൾക്കൊപ്പം കൂടുതൽ മെച്ചപ്പെടുത്താൻ നിർദേശിച്ചുകൊണ്ട് രണ്ട് സ്റ്റാർ ലഭിച്ച സ്ഥാപനങ്ങളും പട്ടികയിലുണ്ട്.
റേറ്റിങ് ലഭിച്ച സ്ഥാപനങ്ങളുടെ പട്ടിക ‘ഈറ്റ് റൈറ്റ് ഇന്ത്യ’ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഈറ്റ് റൈറ്റ് ആപ്പിലൂടെയും റേറ്റിംഗ് ലഭിച്ച ഹോട്ടലുകളുടെ ഗുണനിലവാരം അറിയാം. ഇത് ഉപഭോക്താക്കളെ മികച്ച ഹോട്ടലുകൾ തെരഞ്ഞെടുക്കുന്നതിന് സഹായിക്കും. അതേസമയം, ഓഡിറ്റിങ് നടപടികൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വരും മാസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾക്ക് റേറ്റിങ് നൽകാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ അറിയിച്ചു.
english summary; 1864 hotels rated out of 4 lakh establishments
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.