21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 21, 2025
April 19, 2025
April 19, 2025
April 19, 2025
April 18, 2025
April 13, 2025
April 11, 2025
April 8, 2025
April 7, 2025

അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്; കാമുകനുള്‍പ്പെടെ ആറുപേര്‍ പിടിയില്‍

Janayugom Webdesk
പത്തനംതിട്ട
July 16, 2023 11:11 am

പത്തനംതിട്ട അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കാമുകനും സുഹൃത്തുക്കളും പിടിയില്‍. ജൂലായ് ആദ്യവാരമാണ് പൊലീസ് കേസെടുക്കുന്നത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസെടുത്തതോടെ പെണ്‍കുട്ടിയുടെ കാമുകന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നാട്ടില്‍നിന്ന് മുങ്ങിയിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായാണ് ഇവരെ പിടികൂടിയത്. രണ്ടുപ്രതികളെ ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് അറിയിച്ചു. ഞായറാഴ്ച വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

കാമുകനാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17‑കാരിയുടെ മൊഴി. പിന്നീട് കാമുകന്‍ ഇയാളുടെ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയുടെ മൊബൈല്‍നമ്പര്‍ കൈമാറി. പെണ്‍കുട്ടിയെ ഇവര്‍ക്ക് പരിചയപ്പെടുത്തി. ഇവരുമായി സൗഹൃദത്തിലാകാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്നാണ് കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്.

Eng­lish Sum­ma­ry: minor girl gang raped in adoor six arrested
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.