19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 13, 2024
July 22, 2024
July 10, 2024
May 23, 2024
May 17, 2024
February 1, 2024
December 20, 2023
August 23, 2023
August 14, 2023

ഉത്തരേന്ത്യൻ മഴ: ഹിമാചലിലെ കുളുവിൽ മേഘവിസ്ഫോടനം, ദേവപ്രയാഗില്‍ ഗംഗ കവിഞ്ഞൊ‍ഴുകുന്നു

Janayugom Webdesk
July 17, 2023 10:27 am

ഉത്തരേന്ത്യയില്‍ ശക്തമായ മ‍ഴ തുടരുന്നു. ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘവിസ്ഫോടനം ഉണ്ടായി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചു. ശക്തമായ മ‍ഴയെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഒരു ജീവന്‍ നഷ്ടപ്പെട്ടു. രണ്ട് പേര്‍ക്ക് പരുക്ക്.

അതേസമയം യമുനയിലെ ജലനിരപ്പില്‍ വീണ്ടും നേരിയ വര്‍ധന. 205. 48 ലേക്ക് ഉയർന്നു. ക‍ഴിഞ്ഞ ദിവസം ജലനിരപ്പ് 208 ലേക്ക് അടുത്തിരുന്നു. റെക്കോര്‍ഡ് ജലനിരപ്പാണ് ക‍ഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ടിരുന്ന വസീറാബാദ് ജല ശുദ്ധീകരണ പ്ലാന്‍റ് വീണ്ടും തുറന്നു.

ഇതിനിടെ ഗംഗ നദിയിലും ജല നിരപ്പ് അപകട നിലയിലേക്ക് ഉയരുന്ന. ദേവപ്രയാഗില്‍ നദി കരകവിഞ്ഞ് ഒ‍ഴുകുകയാണ്. അളകനന്ദ ഡാമില്‍ നിന്ന് കൂടുതല്‍ ജലം ഒ‍ഴുക്കി വിടുന്നതിനാല്‍ ഹരിദ്വാറില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഹരിദ്വിറില്‍ 293 മീറ്ററില്‍ വെള്ളം ജലം നിറയുമ്പോള്‍ ജാഗ്രതാ നിര്‍ദേശം നല്‍കും. നിലവില്‍ 293.15 മീറ്റര്‍ കടന്നു.

Eng­lish sum­ma­ry; North Indi­an rains: Cloud­burst in Himachal’s Kulu, Gan­ga over­flows in Devprayag

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.