തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ വസതികളില്‍ വീണ്ടും ഇ ഡി റെയ്ഡ് നടത്തുന്നു. തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട് അടക്കം ഒന്‍പത് ഇടങ്ങളിലാണ് ഇ ഡിയുടെ പരിശോധന നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.
മന്ത്രി കെ പൊന്മുടിയുടെ മകന്‍ ഗൗതം ശിവമണിയുടെ വീട്ടിലും ഇഡി പരിശോധന നടക്കുകയാണ്. വിഴുപ്പുറത്തെ സൂര്യ എൻജിനീയറിംഗ് കോളേജിലും റെയ്ഡ് നടക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജിക്കും മറ്റു ചിലര്‍ക്കുമെതിരെ ഈഡി റെയ്ഡ് നടത്തിയിരുന്നു. ചെന്നൈയിലും കരൂരിലുമുള്ള ബാലാജിയുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പ്രകാരമാണ് ഈഡി റെയ്ഡ് നടത്തിയത്.ബാലാജിയുമായി അടുപ്പമുള്ളവര്‍ക്കും ആദായ നികുതി പരിശോധന നേരിടേണ്ടി വന്നിരുന്നു.
2011–15കാലത്ത് ജയലളിത സര്‍ക്കാരില്‍ സെന്തില്‍ ബാലാജി ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ നിയമനങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വന്‍ തുക കൈക്കൂലി വാങ്ങിയെന്ന കേസിലും റെയ്ഡ് നടന്നു. സെന്തിലിന്റെ സഹോദരന്റെയും മറ്റ് ബന്ധുക്കളുടെയും വീടുകളില്‍ ഉള്‍പ്പെടെ കഴിഞ്ഞ മാസം തുടര്‍ച്ചയായ ദിവസങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനയുണ്ടായിരുന്നു.
english summary; ED raids again at the residences of ministers in Tamil Nadu
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.