20 December 2025, Saturday

Related news

December 10, 2025
December 6, 2025
December 3, 2025
November 26, 2025
November 23, 2025
November 22, 2025
November 12, 2025
November 8, 2025
November 7, 2025
November 5, 2025

പ്രിന്റിംഗ് സ്ഥാപനത്തിൽ തീപിടുത്തം; 10 ലക്ഷം രൂപയുടെ നാശനഷ്ടം

Janayugom Webdesk
ഹരിപ്പാട്
July 17, 2023 12:51 pm

ഡിജിറ്റൽ പ്രിന്റിംഗ് സ്ഥാപനത്തിൽ തീപിടുത്തം. മുതുകുളം രണ്ടാം വാർഡിൽ കോയിപ്പുറത്ത് സുനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള മാസ് ഡിജിറ്റൽ ഗ്രാഫിക്സ് എന്ന സ്ഥാപനത്തിൽ ആണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞദിവസം രാവിലെ പത്തരയോടെ സുനിൽകുമാർ ഓഫീസ് അടച്ച് കുടുംബ ക്ഷേത്രത്തിൽ പൂജയിൽ പങ്കെടുക്കാനായി പോയപ്പോഴാണ് ഷോർട്ട് സർക്യൂട്ടിന് തുടർന്ന് തീ പിടുത്തമുണ്ടായത്.

സമീപത്തെ കടയിൽ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് പെട്ടെന്ന് തന്നെ തീ കെടുത്തിയെങ്കിലും സിറോക്സിന്റെ ലേസർ മെഷീനും, രണ്ട് സിംഗിൾ കളർ മെഷീനുകളും, കമ്പ്യൂട്ടർ, ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഓഫീസ് ഉപകരണങ്ങൾ അഗ്നിക്കിരിയായി. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി അറിയിച്ചു. കനകക്കുന്ന് പോലീസിൽ പരാതി നൽകി.

 

Eng­lish Sum­ma­ry: Fire at a dig­i­tal print­ing firm.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.