22 December 2025, Monday

Related news

December 16, 2025
November 28, 2025
November 18, 2025
November 9, 2025
November 8, 2025
November 7, 2025
November 6, 2025
November 6, 2025
November 1, 2025
October 15, 2025

വന്ദേഭാരത് എക്സ്പ്രസില്‍ അഗ്നിബാധ; കോച്ചിലുണ്ടായിരുന്നത് 22ഓളം യാത്രക്കാര്‍

Janayugom Webdesk
ഭോപ്പാല്‍
July 17, 2023 7:12 pm

മധ്യപ്രദേശിലെ ഭോപാലില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിങ്കളാഴ്ച രാവിലെ പുറപ്പെട്ട ഭോപ്പാല്‍ ഡല്‍ഹി വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ കോച്ചില്‍ അഗ്നിബാധ. റാണി കമലാപതി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിട്ടതിന് തൊട്ട് പിന്നാലെയാണ് അഗ്നിബാധയുണ്ടായത്.
കോച്ചില്‍ 22ഓളം യാത്രക്കാരുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഇവരെ മറ്റ് കോച്ചുകളിലേക്ക് മാറ്റിയതിനാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സി 12 കോച്ചിന്‍റെ ബാറ്ററി ബോക്സില്‍ നിന്നാണ് തീ പടര്‍ന്നത്. രാവിലെ 6.45ഓടെയായിരുന്നു സംഭവം.

വിദിഷയിലെ കുര്‍വെയ്, കൈതോര സ്റ്റേഷനുകള്‍ക്ക് ഇടിലായി ട്രെയിന്‍ നിര്‍ത്തിയിട്ടു. ഫയര്‍ ബ്രിഗേഡ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയിരുന്നു. ഏപ്രില്‍ മാസത്തിലാണ് ഈ പാതയിലെ വന്ദേഭാരത് എക്സ്പ്രസ് സര്‍വ്വീസ് തുടങ്ങിയത്. വന്ദേ ഭാരത് എക്സ്പ്രസ് 701 കിലോമീറ്റര്‍ ദൂരം 7 മണിക്കൂറും 30 മിനിറ്റിലുമാണ് ഈ പാതയില്‍ താണ്ടുന്നത്. 

കാലികളെ വന്ദേഭാരത് ഇടിച്ച നിരവധി സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിനും ജൂണ്‍ മാസത്തിനുമിടയില്‍ 68ഓളം കാലികളെ ഇടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

Eng­lish Summary:Fire breaks out in Van­deb­harat Express; There were about 22 pas­sen­gers in the coach

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.