23 December 2024, Monday
KSFE Galaxy Chits Banner 2

എംഎല്‍എ ഉന്നയിച്ച കാര്യങ്ങള്‍ വസ്‌തുതാവിരുദ്ധം; കലാഭവന്‍ മണി സ്‌മാരകം

Janayugom Webdesk
ചാലക്കുടി
July 17, 2023 9:29 pm

കലാഭവന്‍ മണിയുടെ സ്മാരകവുമായി ബന്ധപ്പെട്ട് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് മുന്‍ എംഎല്‍എ ബി ഡി ദേവസ്സി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ മുനിസിപ്പല്‍ കൗണ്‍സില്‍ ടൂറിസം വകുപ്പുമായി സഹകരിച്ച് ആദ്യഘട്ടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കലാഭവന്‍ മണി പാര്‍ക്കില്‍ രണ്ടാംഘട്ട പ്രവര്‍ത്തനം ആരംഭിക്കാന്‍ നഗരസഭയോ എംഎല്‍എയോ തയ്യാറാകുന്നില്ല എന്നും ചാലക്കുടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്കൂളിനോട് ചേര്‍ന്ന് ഗ്രൗണ്ടും പവലിയനും നിര്‍മ്മിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് കോടി രൂപ അനുവദിച്ച പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ നൂറ് കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിച്ചിരുന്നെന്നും, നാനൂറ് കോടിയുടെ പദ്ധതികള്‍ ഇപ്പോഴും കടലാസില്‍ കുടുങ്ങി കിടക്കുകയാണെന്നും മുന്‍ എംഎല്‍എ പറഞ്ഞു. സിപിഐ(എം) ഏരിയ സെക്രട്ടറി കെ എസ് അശോകന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി പി ജോണി, എം എൻ ശശീധരന്‍, കെ ഐ അജിതന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: The mat­ters raised by the MLA are untrue; Kal­ab­ha­van Mani Memorial

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.