26 December 2025, Friday

Related news

December 20, 2025
December 7, 2025
September 20, 2025
September 3, 2025
September 2, 2025
August 31, 2025
August 23, 2025
August 17, 2025
July 31, 2025
July 22, 2025

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

Janayugom Webdesk
ദമ്മാം
July 19, 2023 9:26 pm

മുൻ കേരള മുഖ്യമന്ത്രിയും, കൊണ്‍ഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. എന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച ജനകീയനായ രാഷ്ട്രീയപ്രവർത്തകനായിരുന്നു ഉമ്മൻ ചാണ്ടി. ലാളിത്യവും, ആത്മാർത്ഥതയും കൈമുതലായ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി ജനപിന്തുണ തന്നെയായിരുന്നു. 

അമ്പതു വർഷത്തിലധികം പുതുപ്പള്ളി എന്ന മണ്ഡലത്തിൽ നിന്നും നിയമസഭാംഗമാകാൻ അദ്ദേഹത്തിന് കഴിഞ്ഞത് ആ ജനപിന്തുണ കൊണ്ടാണ്. മതേതര മൂല്യങ്ങളോട് പ്രതിബന്ധതയും, മനുഷ്യാവകാശങ്ങളോട് പ്രതിബദ്ധതയും പുലർത്തിയ അദ്ദേഹത്തിന്റെ മരണത്തോടെ, കേരളരാഷ്ട്രീയത്തിലെ മൂല്യബോധം നിറഞ്ഞ ഒരു കാലഘട്ടമാണ് വിട വാങ്ങുന്നത്.

ജനഹൃദയങ്ങളിൽ എന്നും അവശേഷിയ്ക്കുന്ന രാഷ്ട്രീയ ഓർമ്മകൾ അവശേഷിപ്പിച്ചിട്ടു വിട വാങ്ങിയ ഉമ്മൻ ചാണ്ടിയുടെ നിര്യാണം, കേരളരാഷ്‌ടീയത്തിൽ നികത്താനാകാത്ത വലിയൊരു വിടവ് സൃഷ്ടിയ്ക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രെട്ടറി എം എ വാഹിദും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Eng­lish Summary:Navayugom mourned the demise of for­mer Chief Min­is­ter Oom­men Chandy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.