22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026

വാഹനാപകടത്തെ തുടർന്നുണ്ടായ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി; ഒൻപത് മരണം

Janayugom Webdesk
അഹമ്മദാബാദ്
July 20, 2023 4:05 pm

വാഹന അപകടത്തെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ടത്തിലേക്ക് അമിതവേഗത്തിലെത്തിയ കാര്‍ പാഞ്ഞുകയറി ഒന്‍പതു മരണം. പത്തുപേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ അഹമ്മദാബാദില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. സാര്‍ഖേജ്-ഗാന്ധിനഗര്‍ ഹൈവേയിലെ ഇസ്‌കോണ്‍ പാലത്തിലാണ് അപകടം നടന്നത്.
ട്രക്കും ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഉണ്ടായ ആള്‍ക്കൂട്ടത്തിലേക്കാണ് അമിതവേഗത്തിലെത്തിയ കാർ പാഞ്ഞുകയറിയത്. അഞ്ചുപേര്‍ തല്‍ക്ഷണവും നാലുപേര്‍ ചികിത്സയിലിരിക്കെയും മരണപെട്ടു. പരിക്കേറ്റ 10 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ കാർ ഓടിച്ചിരുന്നയാള്‍ക്കും പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്നവര്‍ ഇയാളെ മര്‍ദിച്ചതായും വിവരമുണ്ട്. കാര്‍ അമിതവേഗത്തില്‍ ആയിരുന്നു.എന്നാൽ മദ്യപിച്ച് വാഹനം ഓടിച്ചതായി സൂചനയില്ലെന്നും പോലീസ് വ്യക്തമാക്കി.

eng­lish sum­ma­ry; A car crash­es into a crowd fol­low­ing a car acci­dent; Nine deaths

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.