24 March 2025, Monday
KSFE Galaxy Chits Banner 2

Related news

January 10, 2025
December 13, 2024
October 17, 2024
October 5, 2024
September 28, 2024
September 28, 2024
September 27, 2024
September 5, 2024
May 1, 2024
March 30, 2024

അന്ത്യനിദ്രയ്ക്കായ് വലിയപള്ളിയില്‍

web desk
കോട്ടയം
July 20, 2023 9:39 pm

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയുടെ സംസ്കാര ചടങ്ങുകള്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ ആരംഭിച്ചു. നിര്‍മ്മാണം പുരോഗമിച്ചിരുന്ന പുതുപ്പള്ളിയിലെ വീട്ടില്‍ നിന്ന് ആംബുലന്‍സിലേക്ക് മാറ്റിയ മൃതദേഹം ആയിരങ്ങളുടെ മൗനജാഥയോടെയാണ് പള്ളിയിലെത്തിച്ചത്. മൃതദേഹം പുറത്തെടുത്ത് 20 ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ അന്ത്യ ശുശ്രൂഷകള്‍ തുടങ്ങി. വൈദികര്‍ക്കായുള്ള പള്ളിയങ്കണത്തിലെ കബറിടത്തിലാണ് ഉമ്മന്‍ ചാണ്ടിക്കും അന്ത്യവിശ്രമത്തിന് ഇടമൊരുക്കിയിട്ടുള്ളത്.

അവസാന സംസ്കാര ശുശ്രൂഷകള്‍ തുടരുമ്പോഴും അവിടെയത്തിയ ആളുകള്‍ക്ക് കാണുന്നതിനും സൗകര്യമുണ്ട്. ഇപ്പോഴും ആയിരങ്ങളാണ് പള്ളിയുടെ പരിസരങ്ങളിലും പന്തലിലും അന്ത്യോപചാരമര്‍പ്പിക്കുന്നതിന് എത്തിയിരിക്കുന്നത്.

Eng­lish Sam­mury: Cre­ma­tion 

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.