22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026

കാട്ടാനയെ കൊന്ന കേസില്‍ മുഖ്യപ്രതിയും കൂട്ടാളിയും കീഴടങ്ങി

Janayugom Webdesk
വടക്കാഞ്ചേരി
July 20, 2023 10:10 pm

വാഴക്കോട് കാട്ടാനയെ കൊന്ന കേസിൽ മുഖ്യപ്രതിയും കൂട്ടാളിയും കീഴടങ്ങി. മുഖ്യപ്രതിയും സ്ഥലമുടമയുമായ മണിയഞ്ചിറ റോയ്, സഹായി ജോബി എന്നിവരാണ് ഇന്നലെ രാവിലെ 11 ഓടെ മച്ചാട് റേഞ്ച് ഫോറസ്റ്റ് ഓഫിസിലെത്തി കീഴടങ്ങിയത്. ഇവരെ മച്ചാട് റേഞ്ച് ഓഫിസർ ശ്രീദേവി മധുസൂദനന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ 14നാണ് റോയിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. വനം വകുപ്പിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഇവര്‍ കാട്ടാനയെ കൊന്നു കുഴിച്ചുമൂടി ആനകൊമ്പുമായി കടന്നുകളയുകയായിരുന്നു, ആനക്കൊമ്പുമായി പിടിയിലായ പട്ടിമറ്റം സ്വദേശി അഖിൽ, വില്പനയ്ക്ക് സഹായിച്ച വിനയൻ, കടത്തി കൊണ്ടുപോയ വാഹനം എന്നിവ അന്വേഷണ സംഘത്തിന്റെ പിടിയിലായെങ്കിലും, ആനയുടെ ജഡം കുഴിച്ചിടാൻ ഉപയോഗിച്ച യന്ത്രങ്ങളോ, വാഹനങ്ങളോ പിടികൂടിയിട്ടില്ല. ചില പ്രതികൾ വിദേശത്തേക്ക് കടന്നതായും അഭ്യൂഹമുണ്ട്. പ്രതികളെ വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരുന്നു.

eng­lish sum­ma­ry; The main accused and his accom­plice sur­ren­dered in the case of killing the wild cat

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.