27 December 2025, Saturday

Related news

December 24, 2025
December 23, 2025
December 15, 2025
December 5, 2025
November 20, 2025
November 9, 2025
November 9, 2025
November 7, 2025
November 2, 2025
October 19, 2025

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 
നാലുപേർക്ക് പരിക്കേറ്റു

Janayugom Webdesk
ചേര്‍ത്തല
July 21, 2023 7:44 pm

തണ്ണീർമുക്കം റോഡിൽ കട്ടച്ചിറ പാലത്തിന് സമീപം മൂന്ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു അപകടം. പരിക്കേറ്റ നാലുപേരും കോട്ടയം സ്വദേശികളാണ്. ഇന്നോവയും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിച്ച് കാറിന്റെ വീൽ തെറിച്ച് ഈ സമയം എതിരെ വന്ന പോളോ കാറിൽ ഇടിക്കുകയായിരുന്നു. പോളോ കാർ നിയന്ത്രണം തെറ്റി പാലത്തിന്റെ കൈവരികൾ തകർത്താണ് നിന്നത്. ഇന്നോവയുമായി കൂട്ടിയിടിച്ച് കാർ നിയന്ത്രണം തെറ്റി കൈവരികൾ തകർത്ത് താഴേക്ക് പതിച്ചു. ചേർത്തലയിൽ നിന്ന് അഗ്നിരക്ഷാസേനയും ചേർത്തല, മുഹമ്മ പോലീസും എത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അഗ്നി രക്ഷാസേന എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. സാരമായി പരിക്കേറ്റ ഇന്നോവ കാറിൽ ഉണ്ടായിരുന്ന കോട്ടയം സ്വദേശി റോണി വർഗീസിനെ എറണാകുളം സ്വകാര്യ ആശുപത്രിയിലും കോട്ടയം സ്വദേശി ജോഫനെ ചേർത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേരുടെ പരിക്ക് ഗുരുതരമല്ല.

Eng­lish Sum­ma­ry: Four peo­ple were injured in the col­li­sion between the cars

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.